18 June Monday

നിപാ പ്രതിരോധപ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകിയവരെ അനുമോദിക്കും: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

തിരുവനന്തപുരം >നിപാ പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകിയവരെ സംസ്ഥാന സർക്കാർ ആദരിക്കുമെന്ന‌് ആരോഗ്യ മന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒന്നിച്ചുനിന്നാൽ എതു പ്രതിസന്ധിയെയും കേരളത്തിന‌് മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ‌് നിപാ വൈറസ‌് പ്രതിരോധപ്രവർത്തനങ്ങളുടെ വിജയം. സർക്കാരിന്റെ വിജയം ജനങ്ങളുടെ വിജയമാണ‌്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎൽഎമാരും ജനപ്രതിനിധികളും പ്രതിരോധപ്രവർത്തനങ്ങൾക്ക‌് ആരോഗ്യവകുപ്പിനെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടുത്തവർഷംമുതൽ തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള ആരോഗ്യ കേരളം പുരസ‌്കാരത്തിന‌് ‘ആർദ്രം’ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ സാർഥകമാക്കാനുള്ള പ്രവർത്തനങ്ങൾകൂടി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top