15 November Thursday

നിപാ നിയന്ത്രണവിധേയമാകുന്നു; അഞ്ചാം ദിവസവും പുതിയ കേസുകൾ ഇല്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

കോഴിക്കോട്‌> അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  തുടരുന്ന നിപാ പ്രതിരോധപ്രവർത്തനങ്ങൾ വിജയത്തിലേക്ക്‌ . തുടര്‍ച്ചയായ അഞ്ചാം ദിവസവും പുതിയ നിപാ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.ഇന്നലെ വന്ന 22 പരിശോധനാ ഫലവും നെഗറ്റീവാണ്.നിപ നിയന്ത്രണവിധേയമാവുകയാണെന്ന്‌   മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന അവലേകനയോഗം സ്ഥിതി വിലയിരുത്തി.

രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുളള സൗജന്യ ഭക്ഷണകിറ്റ് വിതരണം ആരംഭിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഞായറാഴ്ച കോഴിക്കോട് വീണ്ടും സര്‍വ്വകക്ഷി യോഗവും ചേരും.

തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 24 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത് 7 ആയി കുറഞ്ഞു. ഇതുവരെ വന്ന 262 പരിശോധനാ ഫലത്തില്‍ 244 ഉം നെഗറ്റീവാണ്.
നിപാ പുർണമായും നിയന്ത്രണത്തിലാകുന്നതുവരെ  3 കേന്ദ്രസംഘവും കോഴിക്കോട് തുടരും. നിപയുടെ ഉറവിടം കണ്ടെത്താനായി 66 വവ്വാല്‍ സാമ്പിളുകല്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നെത്തിയ സംഘം ശേഖരിച്ചിട്ടുണ്ട്.

ഇതിന്റെ പരിശോധനാ ഫലം ഒരാഴ്ചക്കുളളില്‍ അറിയാനാകും. എപിഡമിയോളജി പഠനത്തിലൂടെ വൈറസിനെ കണ്ടെത്താനാകുമന്നൊണ്‌ പ്രതീക്ഷ.

 

പ്രധാന വാർത്തകൾ
Top