19 November Monday

ആലപ്പുഴയില്‍ നിപാ ബാധയില്ല; സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്ത; ഭീതി പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

കൊച്ചി > ആലപ്പുഴ ജില്ലയില്‍ നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന തരത്തില്‍  സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ആരോഗ്യ വകുപ്പ്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപാ വൈറസ് ബാധിച്ചിട്ടുണ്ടെന്ന തരത്തിലാണ്  വ്യാജ വാര്‍ത്ത  പ്രചരിപ്പിച്ചത്. മെയ് മാസം അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നുവെങ്കിലും നിപാ  രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പര്‍ക്കമുണ്ടായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപാ രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും അദ്ദേഹത്തെ വൈറല്‍ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമുഹമാധ്യമങ്ങളിലൂടെ നടത്തുന്ന മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന സന്ദേശങ്ങള്‍ അതേപടി വിശ്വസിച്ചു മറ്റുള്ളവര്‍ക്കു ഷെയര്‍ ചെയ്യരുതെന്നും. ജനങ്ങള്‍  ജാഗ്രതി പുലര്‍ത്തുകയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top