12 December Wednesday

നവോത്ഥാനമൂല്യങ്ങളിൽനിന്ന് പിന്തിരിഞ്ഞോടിയതിന്റെ കൂട്ടുപലിശയാണ് ഇന്നു കാണുന്ന ആഭാസങ്ങൾ: എം ജെ ശ്രീചിത്രൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

കോട്ടുവള്ളിയിൽ നവോത്ഥാനസദസ്സിൽ എം ജെ ശ്രീചിത്രൻ സംസാരിക്കുന്നു

കോട്ടുവള്ളി> നവോത്ഥാനമൂല്യങ്ങളിൽനിന്ന് പിന്തിരിഞ്ഞോടിയതിന്റെ കൂട്ടുപലിശയാണ് ഇന്നു കാണുന്ന ആഭാസങ്ങളെന്ന് പ്രശസ്ത സാമൂഹ്യവിമർശകർ എം ജെ ശ്രീചിത്രൻ പറഞ്ഞു. കാലിലെ ചങ്ങല പാദസരമാണെന്നു തെറ്റിദ്ധരിക്കുന്നവർ മുന്നോട്ടുനടക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യം പിടികിട്ടുന്നതെന്നും നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള തീവ്രശ്രമമാണ് പുരോഗമനവാദികളിൽനിന്നു കാലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിൽ നവോത്ഥാനപ്രവർത്തനങ്ങളുടെ നേതൃത്വം സവർണർക്കായിരുന്നെങ്കിൽ കേരളത്തിൽ അവർണരുടെ കാരിരുമ്പിൽനിന്നു പൊട്ടിപ്പുറപ്പെട്ട നവോത്ഥാനസരണികൾ മുകൾത്തട്ടിലേക്ക് പടരുകയായിരുന്നെന്നും അതുകൊണ്ടുതന്നെ കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങൾ ജനകീയവും വ്യത്യസ്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവോത്ഥാന സദസ്സിൽ നിന്ന്‌

നവോത്ഥാന സദസ്സിൽ നിന്ന്‌

കോട്ടുവള്ളിയിൽ സിപിഐ എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാനസദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ കെ സതീശൻ അധ്യക്ഷനായി. എം ബി സ്യമന്തഭദ്രൻ, പി കെ സോമൻ, കെ കെ ശാന്ത, യേശുദാസ് പറപ്പിളളി  എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top