22 October Monday
കാലവർഷ ദുരന്തം

ജില്ലയിൽ നഷ്ടം 1411 കോടി

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018
 
കൽപ്പറ്റ
ആഗസ്ത് 29വരെയുള്ള കണക്കുപ്രകാരം കാലവർഷക്കെടുതിൽ ജില്ലയിൽ 1,411 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ജില്ലാ പ്ലാനിങ് ഓഫിസർ കെ എം സുരേഷ് അറിയിച്ചു. കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത് തദ്ദേശസ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകൾക്കാണ്. കെട്ടിടവിഭാഗത്തിൽ പൊതുമരാമത്ത് വകുപ്പിന് 287.85 ലക്ഷത്തിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന് 1047.50 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി. 
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 651.09 കിലോമീറ്റർ റോഡിനും ഒമ്പതു പാലങ്ങൾക്കുമായി 73,388 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 19 കിലോമീറ്റർ ദൈർഘ്യത്തിൽ ദേശീയപാതയ്ക്കുണ്ടായ നഷ്ടം 136 ലക്ഷമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 1078.17 കിലോമീറ്റർ റോഡ് തകർന്നതു മൂലമുണ്ടായത് 17850.80 ലക്ഷത്തിന്റെ നഷ്ടമാണ്. 621 വീടുകൾ പൂർണമായി തകർന്നു. ഇതുമൂലം 4409 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഭാഗികമായി തകർന്ന 9250 വീടുകൾക്കായി 3394.73 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മറ്റു മേഖലയിലെ നഷ്ടങ്ങൾ ലക്ഷത്തിൽ: കൃഷി‐33144, മൃഗസംരക്ഷണം ക്ഷീര വികസനം‐1190.50, ഫിഷറീസ്‐ 534.45, വനം‐648.16, പട്ടികവർഗ വികസനം‐1455.50, വിദ്യാഭ്യാസം‐ 90.26, വ്യവസായം‐326.04, സഹകരണം‐107.89, പൊലീസ്‐ 36.28, തൊഴിൽ‐134.73, വൈദ്യുതി‐ 250.99, കുടുംബശ്രീ‐52, അക്ഷയ കേന്ദ്രം‐0.80, വാട്ടർ അതോറിറ്റി‐ 379.50, മൈനർ ഇറിഗേഷൻ‐1027.80, കാരാപ്പുഴ ഇറിഗേഷൻ‐ 626.50, പൊതുവിതരണം‐7.82, ബി.എസ്.എൻ.എൽ‐ 25.45, ടൂറിസം‐ 461.99, ബാങ്ക്‐ 84.99, ഫയർഫോഴ്സ്‐ 1.92.
 
പ്രധാന വാർത്തകൾ
Top