17 October Wednesday

ശാസ്ത്രമേള വിജയികള്‍ക്ക് സ്വീകരണം നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Nov 30, 2017

പുല്‍പള്ളി, സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ വിജയികളായ കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നന്ദന ഉണ്ണിത്താന്‍, അഞ്ജന മരിയ ജോമി, ടി കെ ബേസില്‍ എന്നിവര്‍ക്ക് പിടിഎയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പിടിഎ പ്രസിഡന്റ്് ഷാജി പനച്ചിക്കല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ് ഉപഹാരം നല്‍കി. ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗീസ്, മദര്‍ പിടിഎ പ്രസിഡന്റ് അനീഷ ദേവി, പി ബി ഹരിദാസ്, പി ആര്‍  തൃദീപ്കുമാര്‍, വി കെ സായൂജ്, അശ്വിന്‍ കിഷോര്‍, കെ സാലി, സിത്താര ജോസഫ് എന്നിവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top