23 September Sunday
കറുത്തദിനങ്ങൾ മാറി

സ്കൂളുകളിൽ വീണ്ടും കളിചിരിക്കാലം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

മേൽമുറി മദ്രസയിൽ പ്രവർത്തിക്കുന്ന കുറിച്യാർമല ഗവ. എൽപി സ്‌കൂളിലെ കുട്ടികൾക്ക്‌ കലക്ടർ വി കേശവേന്ദ്രകുമാർ ബാഗ്‌ നൽകുന്നു

 കൽപ്പറ്റ

കാലവർഷം വിതച്ച കരിദിനങ്ങൾ വകഞ്ഞുമാറ്റി സ്കൂൾ അങ്കണങ്ങളിൽ വീണ്ടും കളിചിരിക്കാലം. 20 ദിവസത്തിലധികം നീണ്ടുനിന്ന ഇടവേളക്ക്ശേഷമാണ്  ജില്ലയിലെ സ്കൂളുകൾ ബുധനാഴ്ച തുറന്നത്. റഗുലർ ക്ലാസുകൾ ഒഴിവാക്കി കുട്ടികളെ സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപെടുത്തുന്ന മോട്ടിവേഷൻ ക്ലാസും വിനോദ പരിപാടികളും ഒരുക്കിയാണ് ഭൂരിഭാഗം വിദ്യാലയങ്ങളും ഇടവേളക്ക്ശേഷമുള്ള ആദ്യ ദിനം പ്രവർത്തിച്ചത്. ക്യാമ്പ് തുടരുന്ന പൂക്കോട് ജിഎംആർഎസ് സ്കൂൾ മാത്രമാണ് തിങ്കളാഴ്ച പ്രവർത്തിക്കാതിരുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് വൻ നാശനഷ്ടം നേരിടേണ്ടിവന്ന കുറിച്യർമല ജിഎൽപി സ്കൂളിലെ പഠനം തുടരാനാവാത്തതിനാൽ മേൽമുറിയിലെ മദ്രസയിലാണ് സ്കൂൾ ഒരുക്കിയത്. വെറും മൂന്ന് ദിവസം കൊണ്ട് ഇവിടെ സ്കൂൾ സജ്ജീകരിക്കാൻ കഴിഞ്ഞു.
ജില്ലയിലെ 80 ശതമാനം വിദ്യാർഥികളും ബുധനാഴ്ച ക്ലാസുകളിലെത്തി. ദുരന്തം നേരിട്ടനുഭവിക്കേണ്ടിവന്ന കുടുംബങ്ങളിലെ വിദ്യാർഥികളിൽ ചിലരും ബന്ധുവീട്ടിലും മറ്റുമായി ഇപ്പോഴും മാറിതാമസിക്കുന്ന കുട്ടികളുമാണ് ക്ലാസുകളിൽ എത്താതിരുന്നത്. തിങ്കളാഴ്ചയോടെ ഇതെല്ലാം മറികടന്ന് പൂർണ അന്തരീക്ഷത്തിൽ സ്കൂളുകൾ പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
പ്രളയദുരിതത്തിന്റെ ആശങ്കകളും ആകുലതകളുമായാണ് പലകുട്ടികളും രക്ഷിതാക്കളും സ്കൂളിൽ എത്തിയത്. എന്നാൽ മണിക്കുറുകൾക്കുള്ളിൽ തന്നെ ആശങ്കകൾ അസ്ഥാനത്താക്കി കുട്ടികൾ സ്കൂൾ അന്തരീക്ഷവുമായി ഇഴകിചേർന്നു. ദുരിതാനുഭവങ്ങളും ക്യാമ്പ് അനുഭവങ്ങളും വിദ്യാർഥികളും അധ്യാപകരും പങ്കുവെച്ചു. പ്രളയത്തിൽ പഠനോപകരണങ്ങളും ബാഗും നഷ്ടപെട്ട കുട്ടികൾക്ക്  പുതിയവ നൽകുമെന്ന സർക്കാർ പ്രഖ്യാപനം കുട്ടികൾക്ക് ആത്മവിശ്വസമേകി. മഹാപ്രളയത്തിൽ ജില്ലയിലെ 150 സ്കൂളുകൾ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചപ്പോൾ ചില സ്കൂളുകൾ ദുരന്തത്തിൽ നേരിട്ട് കേടുപാടും സംഭവിച്ചിരുന്നു. 
പ്രളയത്തിൽ വെള്ളവും മണ്ണും കയറിയ സ്കൂളുകളിലെല്ലാം  യുദ്ധകലാടിസ്ഥാനത്തിൽ അറ്റുകുറ്റപണി നടത്താൻ സർക്കാരിനും സന്നദ്ധസംഘടനകൾക്കും കഴിഞ്ഞു. ജില്ലാ അധികൃതരുടെ നേതൃത്വത്തിൽ അധ്യാപകർ, വിദ്യാർഥികൾ, പിടിഎകൾ, അധ്യാപകസംഘടനകൾ, ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
പ്രധാന വാർത്തകൾ
Top