19 November Monday

പാനീയ ചികിത്സാ വാരാചരണ പ്രശ്നോത്തരി മത്സരം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018
കൽപ്പറ്റ
പാനീയ ചികിത്സാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സമ്മാനവും 1500 രൂപയുടെ ക്യാഷ് പ്രൈസും, ബഹുമതി പത്രവും അമ്പലവയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കിരൺ പി ധർമ്മൻ, കെ വി  അഭിജിത്ത് എന്നിവർ കരസ്ഥമാക്കി. രണ്ടാം സമ്മാനവും 1000 രൂപയുടെ ക്യാഷ് പ്രൈസും, ബഹുമതി പത്രവും നീർവാരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പി ഡി സബ്ന,ഷരൺ മരിയ സാജു എന്നിവർ കരസ്ഥമാക്കി.  മൂന്നാം സമ്മാനവും 750 രൂപയുടെ ക്യാഷ് പ്രൈസും, ബഹുമതി പത്രവും കോളേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ  കിരൺ എൻ ലാൽ, ഗോകുൽ കൃഷ്ണ എന്നിവർ കരസ്ഥമാക്കി. മത്സരം ഡോ. കെ എസ്  അജയൻ നിയന്ത്രിച്ചു.  മത്സരവിജയികൾക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എസ് ദിലീപ്കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.   ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി 40 വിദ്യാർത്ഥികളും 15 അധ്യാപകരും, രക്ഷിതാക്കളും ജില്ലാ മെഡിക്കൽ ഓഫീസിലെ  ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസർ  ജാഫർ ബീരാളി തക്കാവിൽ, അസി. ലെപ്രസി ഓഫീസർ  ടി സുരേഷ്, പനമരം സിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ ഹമീദ് മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.  ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ദിലീപ് കുമാർ വിജയികൾക്ക് സമ്മാനദാനം നടത്തി സംസാരിച്ചു.ചടങ്ങിൽ ജില്ലാ മാസ് മീഡിയാ ഓഫീസർ  കെ ഇബ്രാഹിം സ്വാഗതവും, ടെക്നിക്കൽ അസിസ്റ്റന്റ് സി സി ബാലൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top