22 November Thursday
കാലവർഷക്കെടുതി

ജില്ലയ്ക്ക് 1000 കോടിയുടെ നഷ്ടം

സ്വന്തം ലേഖികUpdated: Wednesday Aug 29, 2018

 

കൽപ്പറ്റ
മഴക്കെടുതികളിൽ ജില്ലയിൽ ഇത്വരെ ആയിരം കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കലക്ടർ വി കേശവേന്ദ്രകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 627 വീടുകൾ പൂർണമായും  8443 വീടുകൾ ഭാഗീകമായും തകർന്നു. ഭൂമിയും വീട് പൂർണ്ണമായും തകർന്ന കുടുംബങ്ങൾ മടങ്ങാൻ ഇടമില്ലാതെ ഇപ്പോഴും ക്യാമ്പുകളിൽ തന്നെയാണ് കഴിയുന്നത്.   എട്ട് ക്യാമ്പുകളിലായി 1183 പേരാണുള്ളത്. തുടക്കത്തിൽ 424 ക്യാമ്പുകളിലായി 38250 ആളുകളെയാണ് പുനരധിവസിപ്പിച്ചിരുന്നത്. റോഡ് തകർന്ന് 500 കോടി രൂപയുടെ നഷ്ടം ഉണ്ട്. കാർഷിക മേഖലയിലും കോടികളുടെ നഷ്ടം സംഭവിച്ചു.ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ സുസ്ഥിരമായ ഒരു ആസൂത്രണം നടപ്പിലാക്കുമെന്ന് കലക്ടർ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ലാൻഡ് യൂസ് പോളിസി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
Top