16 November Friday

ബോയ്സ് ടൗണിൽ 27 വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 മാനന്തവാടി

മണ്ണിടിച്ചിലും മണ്ണ് വിണ്ടുകീറലും മൂലം പേരിയ ബോയ്സ് ടൗണിൽ ഇരുപതോളം ഏക്കർ വരുന്ന പ്രദേശം ഇടിഞ്ഞുതാഴ്ന്ന് വാസയോഗ്യമല്ലാതായി. ആറ് വീടുകൾ പൂർണ്ണമായും ഇരുപത്തിയൊന്ന് വീടുകൾ ഭാഗികമായും തകർന്നു. നിലവിൽ ഈ പ്രദേശം താമസയോഗ്യമല്ല. ഇവിടെയുള്ള ഇരുപത് കുടുംബങ്ങൾ ബോയ്സ് ടൗണിലെ പള്ളി ഹാളിലാണ് താമസിക്കുന്നത്. പ്രദേശത്തെ ഒരോ ഭാഗങ്ങളും വീണ്ടുകീറി മണ്ണ് നിരങ്ങി പോയ നിലയിലാണുള്ളത്. വീണ്ടും നിരങ്ങി നീങ്ങാനുള്ള സാധ്യതയുള്ളതിനാൽ മറ്റു വീടുകളും ഭീഷണിയിലാണ്.
കനത്ത മഴയുടെ പ്രഹരത്താൽ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഈ മാസം ഒമ്പതാം തീയതി തന്നെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തുടർന്നുള്ള കനത്ത മഴയിലാണ് വീടുകൾ തകർന്നത്. ചാരുവിള ബാബു, വെട്ടത്ത് പി വി ജോൺ, മുക്കത്ത് എം എ ക്ലീറ്റസ്, കോട്ടക്കൽ ദേവസ്യ, തോട്ടവിള ചെല്ലപ്പൻ എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. കോട്ടക്കൽ ദേവസ്യയുടെ വീടീനോട് ചേർന്ന കിണർ താഴ്ന്നു പോയി. ഇവരുടെയെല്ലാം വീടുകൾ മൂന്ന് മീറ്ററോളം ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്.  മറ്റു വീടുകൾ ഭാഗികമായി തകർന്ന് താമസ യോഗ്യമല്ലാതായി. ഒ ആർ കേളു എംഎൽഎ, ജില്ലാ പഞ്ചായത്തംഗം എ എൻ പ്രഭാകരൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top