21 November Wednesday

കലക്ടറുടെ നിർദേശം അവഗണിച്ചു അടച്ചിട്ട് ആത്മ ഓഫീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

കൽപ്പറ്റ
കാലവർഷ ദുരിതത്തെ അതിജീവിക്കാൻ മുഴുവൻ സർക്കാർഓഫീസുകളും അവധിയില്ലാതെ തുറന്ന് പ്രവർത്തിക്കണമെന്ന നിർദേശം അവഗണിച്ച് ആത്മ ഓഫീസ്. പ്രിൻസിപ്പൽ കൃഷി ഓഫീസിന് സമീപമുള്ള അഗ്രികൾച്ചർ ടെസ്നോളജി മാനേജ്മെന്റ് ഏജൻസി എന്ന ഈ ഓഫീസ് രണ്ട് ദിവസമായി അടഞ്ഞു കിടക്കുകയാണ്. മൂന്ന് സ്ഥിരം ജീവനക്കാരും നാല് കരാർ ജീവനക്കാരുമടക്കം ഏഴ് പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
 ജില്ല ഇതുവരെ കാണാത്ത പ്രകൃതിദുരന്തത്തിൽനിന്നും കരകയറാൻ രാപ്പകൽ വ്യത്യാസമില്ലാതെയാണ് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. കലക്ടറേറ്റ് രാത്രികളിൽ പോലും സജീവമാണ്. എല്ലാ ഓഫീസുകളും അവധിയില്ലാതെ പ്രവർത്തിക്കണമെന്ന് കലക്ടർ കേശവേന്ദ്രകുമാർ കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും വിവരങ്ങൾ ശേഖരിച്ച് കൈമാറുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ഇതെല്ലാം പാടെ അവഗണിച്ചാണ് ആത്മ ഓഫീസ് ജീവനക്കാർ അടച്ചിട്ടിരിക്കുന്നത്.
കൃഷി വകുപ്പിലെ ജീവനക്കാരെയാണ് ആത്മയിലേക്ക് മാറ്റുക. കർഷകർക്ക് കൃഷിയുടെ ആധുനീക സാങ്കേതികവിദ്യകളും പ്രദർശനങ്ങളും കൈമാറുകയാണ് പ്രധാന ലക്ഷ്യം. കാലവർഷത്തെ തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഈ സമയം പ്രിൻസിപ്പൽ കൃഷി ഓഫീസറെ സഹായിക്കലാണ് ചുമതല. കാർഷിക മേഖലയിലെ നഷ്ടം തിട്ടപ്പെടുത്തലും മറ്റുമായി ധാരാളം ജോലി ഇവിടെ ഉള്ളപ്പോഴാണ് ഓഫീസ് അടച്ചുപൂട്ടിയിരിക്കുന്നത്.
പ്രധാന വാർത്തകൾ
Top