13 November Tuesday
തകർന്നത് ഒമ്പത് വീടുകൾ

ഭൂമിക്ക് വിള്ളൽ; പ്ലാമൂല പ്രദേശത്തുള്ളവർ ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
മാനന്തവാടി
 കനത്ത മണ്ണിടിച്ചിലിലും ഭൂമി വിണ്ട് കീറിയും തൃശ്ശിലേരിയിലെ പ്ലാമൂല, കൊടുകളം, ഉളികൻ പ്രദേശങ്ങൾ വാസയോഗ്യമല്ലാതായി. വീടുകൾ തകർന്ന് ഒമ്പത് കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. ഭീതി കാരണം പ്രദേശത്ത് പോകാൻ കഴിയാത്ത അവസ്ഥയിലാണീ കുടുംബങ്ങൾ. തൃശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ ക്യാമ്പിലാണ് കുടുംബങ്ങൾ  കഴിയുന്നത്. ഒമ്പതുവീടുകളും പൂർണമായും തകർന്ന് വാസയോഗ്യമല്ലാതായി.
 വീടുകളിലും ഭൂമിയിലുമായി വിള്ളലുകൾ കണ്ടയുടനെ അധികൃതരുടെ നിർദേശത്തെ മാനിച്ച്  ക്യാംപുകളിലേക്ക് മാറിയതിനാൽ വൻ അപകടത്തിൽനിന്നുമാണ് പ്രദേശവാസികൾ രക്ഷപ്പെട്ടത്. പ്രദേശമാകെ പാളികളായി വീണ്ടുകീറി നിരന്നിറങ്ങിയ നിലയിലാണുള്ളത്. തോട്ടങ്ങളിലും വലിയ തോതിലുള്ള വിള്ളലുകൾ ഉണ്ട്. കൊടുകളം, ഉളികൻ പ്രദേശത്തേക്കുള്ള റോഡുകളും, നടപ്പാതകളും പൂർണമായും തകർന്നു.
 ഇരുന്നൂമ്പത് മീറ്ററോളം പ്രദേശം  പതിനഞ്ച് അടിയോളം താഴ്ന്ന നിലയിലാണുള്ളത്. പ്രദേശത്തെ മറ്റു വീടുകളും അപകട ഭീഷണിയിലാണ്. ദാസൻ, നാരായണൻ, ചിന്നു, പേച്ചി, ടി കൃഷ്ണൻമാരാർ, കുഞ്ഞികൃഷ്ണൻ, എന്നവരുടെയും ഉളികൻ പ്രദേശത്ത് രാധ, വെള്ളി, മാച്ചി, യോഗി എന്നരുടെ വീടുകളുമാണ് തകർന്നത്. തൃശിലേരി സ്കൂൾ ക്യാമ്പിലുള്ളവരെ തൊട്ടടുത്തുള്ള െ്രടെബൽ മിഷൻ ഹോസ്റ്റലിലേക്ക് താൽക്കാലികമായി മാറ്റി താമസിപ്പിക്കാനാണ് തീരുമാനം. 
 
പ്രധാന വാർത്തകൾ
Top