19 November Monday
ലോകകപ്പ്

പ്രവചനമത്സര വിജയികൾക്ക് ഇന്ന് സമ്മാനം നൽകും

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

മാനന്തവാടി

തണൽ എഡ്യുക്കേഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.  ലോകകപ്പ് വിജയി പ്രവചനത്തിനുള്ള മെഗാ സമ്മാനം മാനന്തവാടി ഗവൺമെന്റ് കോളേജ് വിദ്യാർഥി സായൂജ് കൃഷ്ണൻ നേടി. ഫൈനൽ ലൈനപ്പ് പ്രവചനത്തിനുള്ള സമ്മാനവും സായൂജിനാണ്. കൂടുതൽ ഗോളടിച്ച കളിക്കാരനെ പ്രവചിച്ചതിനുള്ള സമ്മാനം പുൽപ്പള്ളി ചക്കാലയിൽ സി എ ദീപക്ക്, മികച്ച കളിക്കാരനെ പ്രവചിച്ചതിന് മാനന്തവാടി കല്ലിയോട്ടുകുന്ന് പുതിയ വീട്ടിൽ ഗ്രെയ്സി രമേശൻ, മികച്ച ഗോൾകീപ്പറെ പ്രവചിച്ചതിന് കല്ലിയോട്ടുകുന്ന് ചൂരിയാറ്റിൽ ചന്ദ്രമോഹൻ, സെമിഫൈനൽ ലൈനപ്പ് പ്രവചിച്ചതിനുള്ള സമ്മാനങ്ങൾ പടുശ്ശേരി ഫാബി ഫ്രാൻസിസ്, വിമലനഗർ അറക്കൽ ബിബിൻ ഇമ്മാനുവലും നേടി. 
ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയാണ് ക്വാർട്ടർ ഫൈനൽ ലൈനപ്പിന് സമ്മാനം സ്പോൺസർ ചെയ്തത്. ക്വാർട്ടർ ഫൈനലിസ്റ്റുകളെ ആരും ശരിയായി പ്രവചിക്കാത്തതിനാൽ സമ്മാനം അർഹരായ സ്ക്കൂളുകൾക്കോ ക്ലബ്ബുകൾക്കോ നൽകാൻ ഡിവൈഎഫ്ഐ തണലിനെ ചുമതലപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചിന് പഴശ്ശിരാജ ഗ്രന്ഥാലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 
പ്രവചന മത്സര വിജയികളെ  പ്രഖ്യാപിക്കുന്ന പരിപാടി മാനന്തവാടി നഗരസഭ‘ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി ബിജു ഉദ്ഘാടനം ചെയ്തു. ഹൈദർ, എൻ എ ഫൗലാദ് എന്നിവർ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. അനൂപ് കുമാർ അധ്യക്ഷനായി. അബ്ദുൾ റഷീദ് സ്വാഗതവും എ കെ സുമേഷ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top