21 November Wednesday

വനിതാ ശിശുവികസന വകുപ്പ് ജീവനക്കാർ കൂട്ടധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018
കൽപ്പറ്റ
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിന് മുമ്പിൽ കൂട്ടധർണ്ണ നടത്തി.  വനിതശിശുവികസന വകുപ്പ് പൂർണ്ണ തലത്തിൽ താഴെ തട്ടിൽവരെ പ്രവർത്തനക്ഷമമാക്കുക,ഐസിഡിഎസ് സൂപ്പർവൈസർമാരുടെ ജോലിഭാരം ലഘൂകരിക്കുക, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുക, പദ്ധതി നിർമാണ ചുമതലയുള്ള ഐസിഡിഎസ് സൂപ്പർ വൈസർമാർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തന സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  നടത്തിയ ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ ആനന്ദൻ അധ്യക്ഷനായി. ടി കെ അബ്ദുൾ ഗഫൂർ സ്വാഗതവും എ കെ രാജേഷ് നന്ദിയും പറഞ്ഞു.
 

 

പ്രധാന വാർത്തകൾ
Top