14 November Wednesday

പുതിയ റേഷൻ കാർഡിന് 26 മുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018
കൽപ്പറ്റ
ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെട്ടവരിൽനിന്നും പുതിയ റേഷൻ കാർഡുകൾക്കും, കാർഡിൽ തിരുത്തൽ വരുത്തുന്നതിനും, റിഡക്ഷൻ സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റുകൾക്കും  തുടങ്ങിയവയുടെ അപേക്ഷകൾ പഞ്ചായത്തടിസ്ഥാനത്തിൽ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും. 26 ബത്തേരി നഗരസഭ, 27 നെന്മേനി, 28 മുള്ളൻകൊല്ലി, 29 പുൽപ്പള്ളി, 30 പൂതാടി,  ജൂലൈ 2 നൂൽപ്പുഴ, 3 മീനങ്ങാടി, 4 അമ്പലവയൽ എന്നിങ്ങനെയാണ് തീയതികൾ.
        പുതിയ റേഷൻ കാർഡിനുളള അപേക്ഷയോടൊപ്പം കാർഡുടമ (വനിതയുടെ) രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ (ഇതേ താലൂക്കിലാെണങ്കിൽ) നിലവിൽ പേരുൾപ്പെട്ട റേഷൻ കാർഡിന്റെ  പകർപ്പ്, കാർഡുടമയുടെ സമ്മതപത്രം മറ്റ് താലൂക്കുകളിലെ കാർഡുകളിലാണ് പേരുൾപ്പെട്ടെതെങ്കിൽ അവിടെ നിന്നുളള സറണ്ടർ, റിഡക്ഷൻ സർട്ടിഫിക്കറ്റുകൾ, താമസ സാക്ഷ്യപത്രം, വരുമാന സാക്ഷ്യപത്രം, എല്ലാ അംഗങ്ങളുടെയും ആധാർ കാർഡിന്റെ പകർപ്പ്  എന്നിവ ഹാജരാക്കണം. അപേക്ഷയിൽ കാർഡുടമയുടെ മൊബൈൽ നമ്പർ ചേർക്കണം.
വൈത്തിരി താലൂക്കിൽ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ, കാർഡിൽ പേര് ചേർക്കൽ, ഒഴിവാക്കൽ, തെറ്റുതിരുത്തൽ എന്നിവയ്ക്ക് വൈത്തിരി പഞ്ചായത്ത് ഹാളിൽ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോം സിവിൽ സപ്ലൈസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ ഉണ്ടായിരിക്കണം. 
ഫോട്ടോ നിശ്ചിത സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽനിന്നുള്ള താമസ സർട്ടിഫിക്കറ്റ്, സൈന്യത്തിൽനിന്നുള്ള വിരമിക്കൽ രേഖ, വാടകവീടാണെങ്കിൽ കെട്ടിടമുടമയുടെ സമ്മതപത്രം, കെട്ടിട ഉടമസ്ഥതാരേഖ, വരുമാനസർട്ടിഫിക്കറ്റ്, ആധാർ പകർപ്പ് എന്നിവ ഹാജരാക്കണം.
 ജൂലൈ 3 വൈത്തിരി, പൊഴുതന, 4 മേപ്പാടി, മൂപ്പൈനാട്, 5 വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, 6 കണിയാമ്പറ്റ,  മുട്ടിൽ, 10 കൽപ്പറ്റ, പടിഞ്ഞാറത്തറ എന്നിങ്ങനെയാണ് സമയക്രമം.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top