23 September Sunday
വിത്ത് വിതരണം ചെയ്തു

പടിഞ്ഞാറത്തറയിൽ സമ്പൂർണ നെൽകൃഷിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

പടിഞ്ഞാറത്തറ പഞ്ചായത്തിൽ സമ്പൂർണ നെൽകൃഷി പദ്ധതി വിത്ത്‌ വിതരണം ചെയ്‌ത്‌ പ്രസിഡന്റ്‌ പി ജെ സജേഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 പടിഞ്ഞാറത്തറ

പടിഞ്ഞാറത്തറ പഞ്ചായത്തിൽ സമ്പൂർണ നെൽകൃഷി പദ്ധതി കർഷകർക്ക് നെൽവിത്ത് നൽകികൊണ്ട് തുടക്കമായി. 2018‐19 സാമ്പത്തിക വർഷത്തോടെ പഞ്ചായത്തിൽ ആകെയുള്ള അഞ്ഞൂറ് ഹെക്ടർ വയലിലും  നെൽകൃഷിയൊരുക്കും. കഴിഞ്ഞ വർഷങ്ങളിലും മികച്ച പ്രോത്സാഹനമാണ് പഞ്ചായത്ത് കർഷകർക്ക് നൽകിയത്. 2015ൽ 200 ഹെക്ടർ മാത്രമായിരുന്ന നെൽകൃഷി 2017‐18ൽ 400 ഹെക്ടറിലതികമാക്കി. 2018‐19 വാർഷിക പദ്ധതിയിവ് നെൽവിത്തിന് 2 ലക്ഷം രൂപയും നെൽകൃഷി കൂലി ചെലവ് സബ്സിഡിയായി  14 ലക്ഷവും അനുവദിച്ചു. 
ജില്ലാ ബ്ലോക്ക് വിഹിതമുൾപ്പെടെ 40 ലക്ഷം രൂപയുടെ ആനുകൂല്യം ഈ വർഷം കർഷകർക്ക് നൽകും നെൽകൃഷി വ്യാപിപിക്കുന്നതിനായി പാടശേഖര സമിതി യോഗങ്ങൾ ചേർന്നും കർഷക ഗ്രാമസഭകൾ ചേർന്നും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തിനി ഷാജി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ വർഗീസ് മെമ്പർമാരായ സിന്ധു പുറത്തൂട്ട്, ഹാരിസ്  കണ്ടിയൻ, അമ്മദ് കട്ടയാടൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ സായൂജ് സ്വാഗതവും  ശിവദാസൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top