22 November Thursday

മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
കൽപ്പറ്റ
എ എം നജീബിന്റെ മുട്ടിൽ പഞ്ചായത്ത് അംഗത്വം തെരഞ്ഞൈടുപ്പ് കമീഷൻ മരവിപ്പിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് സിപിഐ എം മുട്ടിൽ, വാഴവറ്റ ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു. വൈസ്പ്രസിഡന്റിനെതിരായ അവിശ്വാസം അസാധുവാക്കണം. കുതിരക്കച്ചവടത്തിലൂടെ എൽഡിഎഫ് ഭരണം അട്ടിമറിച്ച യുഡിഎഫിന് ഏറ്റ തിരിച്ചടിയാണ് നജീബിന്റെ അംഗത്വം മരവിപ്പിച്ചത്.
ജൂലൈ നാലിന് നജീബിന്റെ പഞ്ചായത്ത് അംഗത്വം നഷ്ടമായതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. ജൂലൈ നാലിന് ശേഷം നജീബിന്റെ പിന്തുണയോടെയുള്ള നടപടികൾക്കൊന്നിനും നിയമസാധുതയില്ല. ഈ സാഹചര്യത്തിൽ നജീബിന്റെ വോട്ട് വാങ്ങി അധികാരത്തിലെത്തില പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചൊഴിയണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളും നിയമ നടപടികളും സിപിഐ എം സ്വീകരിക്കും.
 
പ്രധാന വാർത്തകൾ
Top