12 December Wednesday

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ഒരു ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
കൽപ്പറ്റ
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധയിലേക്ക് വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി യു ദാസും കുടുംബവും ഒരു ലക്ഷം രൂപ സംഭാവന നൽകി. ജില്ലാ കലക്ടർ കേശവേന്ദ്രകുമാറിനാണ് അദ്ദേഹം ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. തൃശ്ശൂർ ആലപ്പാട് സ്വദേശിയായ പി യു ദാസ് സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ മണ്ണു സംരക്ഷണ ഓഫീസർക്കുള്ള 2015 ലെ ക്ഷോണിപ്രീയ അവാർഡ് ജേതാവാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയിലാണ് താമസം.
 മീനങ്ങാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ടി വി ശ്രീലതയാണ് ഭാര്യ. എൻഐടി യിൽ നിന്നും എൻജിനീയറിങ്ങ് ബിരുദധാരിയായ ഋഥ്വിക്, പ്ലസ് ടു വിദ്യാർഥിയായ നിരഞ്ജ് എന്നിവർ മക്കളാണ്.

 

പ്രധാന വാർത്തകൾ
Top