19 September Wednesday

ചെക്ക് പോസ്റ്റിൽ പിടിച്ചിട്ട ലോറികൾ നശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018
ബത്തേരി
വാണിജ്യ നികുതി ചെക്ക് പോസ്റ്റ് ഇല്ലാതായി വർഷം ഒന്നു കഴിഞ്ഞിട്ടും ചെക്ക് പോസ്റ്റിൽ പിടിച്ചിട്ട രണ്ട് ലോറികൾ റോഡരികിൽ കിടന്ന് നശിക്കുന്നു. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന്ജിഎസ്ടി നിലവിൽ വന്നതോടെ ഇല്ലാതായ മുത്തങ്ങയിലെ ചെക്ക് പോസ്റ്റ് പരിസരത്താണ് രണ്ട് ലോറികൾ വെയിലും മഴയുമേറ്റ് നാശത്തിന്റെ വക്കിലെത്തിയത്. മൂന്നര വർഷം മുമ്പാണ് രണ്ട് ലോറികളും ചെക്ക് പോസ്റ്റിൽ പിടിച്ചിട്ടത്. ബംഗളൂരുവിൽനിന്നും പോണ്ടിച്ചേരി സംസ്ഥാനത്തെ മാഹിയിലേക്ക് ചരക്ക് പെർമിറ്റെടുത്ത് മാഹിയിലേക്ക് പോകാതെ കേരളത്തിൽ തന്നെ ചരക്കിറക്കിയതിന്റെ പേരിലാണ് വാഹനങ്ങൾ രണ്ടും തിരിച്ചു വരുന്നതിനിടെ ചെക്ക് പോസ്റ്റിൽ പിടിച്ചിട്ട് ചെക്ക് പോസ്റ്റ് അധികൃതർ നാലര ലക്ഷം വീതം പിഴ ഒടുക്കാൻ ഡ്രൈവർമാർക്ക് നോട്ടീസ് നൽകിയത്. ഡ്രൈവർമാർ തിരിച്ചു പോയെങ്കിലും പിന്നീട് ഇവരോ ഉടമകളോ ചെക്ക് പോസ്റ്റിൽ എത്തിയില്ല. ഇതിനാലാണ് വാഹനങ്ങൾ ചെക്ക് പോസ്റ്റ് പരിസരത്ത് തന്നെ ഉപേക്ഷിക്കപ്പെട്ടത്. നിർത്തലാക്കിയ   ചെക്ക് പോസ്റ്റിലെ ഉപകരണങ്ങളും രേഖകളും കൽപ്പറ്റയിലെ ഓഫീസിലേക്ക് കൊണ്ടു പോയെങ്കിലും തൊണ്ടി മുതലുകളായ ലോറികൾ കൊണ്ടു പോകാൻ താൽപര്യമെടുത്തില്ല. പിടിച്ചിടുമ്പോൾ ലോറികളിൽ ഒന്ന്  പുത്തനും രണ്ടാമത്തേതിന് അഞ്ചു വർഷത്തെ പഴക്കവും ഉണ്ടായിരുന്നു. ദേശീയപാത 766ൽ റോഡരികിൽ കിടക്കുന്ന ലോറികൾക്ക് ചുറ്റും കുറ്റിക്കാടുകൾ പടർന്നിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top