22 October Monday

ജില്ലാ ചെസ് ടൂര്‍ണമെന്റ് നാളെ

വെബ് ഡെസ്‌ക്‌Updated: Friday Dec 22, 2017


കല്‍പ്പറ്റ > ഇന്ത്യന്‍ ചെസ്സ് അക്കാദമി വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് 150ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ദേശീയസംസ്ഥാന സ്കൂള്‍ ടീം ചെസ്സിലെ വിജയികളും ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റഡ് ചെസ്സ് താരങ്ങളും ഉള്‍പ്പെടെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. തുടക്കകാരായ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും, ജില്ലാതല മത്സരങ്ങളിലെ പരിചയ സമ്പന്നരായ ചെസ്സ് താരങ്ങള്‍ക്കായി സീനിയര്‍ വിഭാഗത്തിലും, അന്തര്‍ദേശീയ ഫിഡേറേറ്റിംഗ് നേടിയ വിദ്യാര്‍ഥികള്‍ക്കായി മാസ്റ്റേഴ്സ് വിഭാഗം പ്രത്യേകം മത്സരവും സംഘടിപ്പിക്കും.
വിജയികള്‍ക്ക് ചെസ്സ് അക്കാദമി പ്രസിഡന്റ് കല്‍പ്പന ബിജു ട്രോഫികളും, മെഡലുകളും സമ്മാനിക്കും. 40 ട്രോഫികളും, 40 മെഡലുകളും മത്സരാര്‍ഥികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9747913414, 9605020305. ഐസിഐ സെക്രട്ടറി ആര്‍ രമേഷ്, പ്രസിഡന്റ് കല്‍പ്പന ബിജു, ഗണേഷ് ചോലക്കംപാളി, കെ പി മോഹനന്‍, വി ആര്‍ സന്തോഷ്, എം കെ ഷിബു, ഇ ബി ഷിജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top