14 November Wednesday

പെട്രോൾ കയറ്റിവന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

ഗുഡല്ലൂരിൽ ടാങ്കർ ലോറിയിലെ തീ അണയ്ക്കാൻ ഫയർഫോഴ്സ് ശ്രമിക്കുന്നു

ഗൂഡല്ലൂർ
തമിഴ്നാട്ടിലെ കരൂരിൽനിന്ന് പെട്രോൾ കയറ്റി ഗൂഡല്ലൂരിലേക്ക് വന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു. ലോറി ഗൂഡല്ലൂർ പഴയ ബസ്റ്റാന്റിലെത്തിയപ്പോഴാണ് ലോറിക്ക് തീപിടിച്ചത്.  ശനിയാഴ്ച  രാവിലെ 7.45 നാണ് സംഭവം. ട്രാഫിക് പൊലീസ് ഇടപെട്ട് ലോറി പാതയോരത്തേക്ക് മാറ്റി ഉടനെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീഅണക്കുകയായിരുന്നു. ടയർ ചൂടായാണ് ടാങ്കർ ലോറിക്ക് തീപിടിച്ചത്. വൻ അപകടത്തിൽനിന്നാണ് രക്ഷപ്പെട്ടത്. 
പ്രധാന വാർത്തകൾ
Top