19 September Wednesday

മിഷൻ ഇന്ദ്രധനുഷ് രോഗ പ്രതിരോധ യജ്ഞം ജൂലൈ 16 ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

 കൽപ്പറ്റ

ദേശീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മിഷൻ ഇന്ദ്രധനുഷ് രോഗ പ്രതിരോധ യജ്ഞം ജൂലൈ 16 ന് ജില്ലയിൽ ആരംഭിക്കും. ജില്ലയിലെ 49 വില്ലേജുകളിലും പദ്ധതി നടപ്പാക്കും. രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കുമാണ് പ്രതിരോധ മരുന്ന് നൽകുന്നത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പിന്നോക്കമുള്ള മേഖല തെരഞ്ഞെടുത്താണ് മൂന്നു ഘട്ടങ്ങളിലായി പ്രവർത്തനം നടത്തുക. രണ്ടാം ഘട്ടം ആഗസ്റ്റ് 13 നും മൂന്നാം ഘട്ടം സെപ്റ്റംബർ 10 നും ആരംഭിക്കും. ഏപ്രിലിൽ ആരംഭിച്ച യജ്ഞത്തിൽ ഇതിനകം 2.05 ലക്ഷം കുട്ടികൾക്കും 48,000 ഗർഭിണികൾക്കും പ്രതിരോധ മരുന്ന് നൽകി.  കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 25 സംസ്ഥാനങ്ങളിലേയും ഉൽപ്പെടെ 16,535 വില്ലേജുകളിലുമാണ് പദ്ധതി ഇതുവരെ നടപ്പാക്കിയത്. 
നീതി ആയോഗിന്റെ തീരുമാനപ്രകാരം 115 ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 നകം പൂർത്തീകരിക്കാനാണ് ലക്ഷ്യം.ആശ വർക്കർമാർ,ജെപിഎച്ച്എൻ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർക്ക് പരിശീലനം നൽകിയാണ് പ്രവർത്തനം പൂർത്തിയാക്കുന്നത്.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനാ യോഗത്തിൽ എഡിഎം കെ.എം രാജു അധ്യക്ഷനായിരുന്നു. 
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ  രേണുക, ജില്ലാ സർവെയലൻസ് മെഡിക്കൽ ഓഫീസർ ഡോ. ആർ ശ്രീനാഥ്, ഡോ. നൂന മർജ, ഡോ. ജയേഷ്, ഡോ. കെ എസ് അജയൻ, ഡോ. ബി അഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലെ ദേശീയ ആരോഗ്യ ദൗത്യമാണ് പദ്ധതി നടപ്പാക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top