Top
23
Tuesday, January 2018
About UsE-Paper

തയ്യല്‍തൊഴിലാളികളുടെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കണം

Thursday Dec 21, 2017
വെബ് ഡെസ്‌ക്‌


അമ്പലവയല്‍ > ഓള്‍കേരള ടൈലേഴ്സ് അസോസിയേഷന്‍(എകെടിഎ) അമ്പലവയല്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ നടത്തി.
 തയ്യല്‍തൊഴിലാളികളുടെ ക്ഷേമപെന്‍ഷന്‍  അയ്യായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ ആര്‍ ദേവയാനി ഉദ്ഘാടനം ചെയ്തു.
 പി സോമന്‍ അധ്യക്ഷനായി. പി കെ പ്രസന്ന, വി സുകുമാരന്‍, ശശി, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കെ സി ഗോപാലകൃഷ്ണന്‍ സ്വാഗതവും മേരി തോമസ് നന്ദിയും പറഞ്ഞു.