20 November Tuesday

ദുരിതാശ്വാസ ക്യാമ്പിൽ മോഷണം: റിട്ട. സൈനികനെ അറസ്റ്റ്ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 

കൽപ്പറ്റ
ദുരന്ത ബാധിതരെ സഹായിക്കാൻ നാനാഭാഗത്തുനിന്നും സഹായങ്ങൾ ഒഴുകുമ്പോൾ അപവാദമായി റിട്ട. സൈനീകൻ.  
കലക്ടറേറ്റിലുള്ള ജനസേവനകേന്ദ്രം സെക്യൂരിറ്റി ജീവനക്കാൻ കേണിച്ചിറ പുതുപറമ്പൻ പി വി ജോസാണ് സഹായം സ്വീകരിക്കുന്ന കൗണ്ടറിൽനിന്നും വസ്ത്രങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. 
ഞായറാഴ്ച രാത്രിയാണ് മോഷണം. ദുരിത ബാധിതർക്കായി എത്തിയ പുതപ്പ്, വസ്ത്രങ്ങൾ തുടങ്ങിയവ ജോസ് സ്വന്തം കാറിൽ കയറ്റുന്നത് നോഡൽ ഓഫീറായ അഫ്സൽ പിടികൂടുകയായിരുന്നു. മോഷണമാണെന്ന് ബോധ്യപ്പെട്ടതോടെ കൽപ്പറ്റ പൊലീസിനെ വിവരമറിയിച്ചു. കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ലയിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ മറ്റ് ജില്ലകളിൽനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും നിത്യവും ധാരാളം സഹായങ്ങൾ കലക്ടറേറ്റിൽ എത്തുന്നുണ്ട്. ഇവ തരം തിരിക്കാനും കൃത്യതയോടെ ക്യാമ്പുകളിൽ എത്തിക്കുന്നതിനും പ്രതിഫലം പോലുമില്ലാതെ ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം നിരവധിപേർ രാപ്പകലില്ലാതെ പ്രയത്നത്തിലാണ്. ഇതിനിടയിലാണ് 17 വർഷം ആർമിയിൽ സേവനം ചെയ്ത് പാരമ്പര്യമുള്ള കലക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരൻ പി വി ജോസ് അപവാദമായത്. കേണിച്ചിറ ജനശ്രീ അയൽക്കൂട്ടം പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകനുമാണ് ജോസ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top