20 September Thursday

മെഡിക്കൽ പ്രവേശനം: ഹെൽവിൻ വർഗ്ഗീസിന് ആറാം റാങ്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

 

മീനങ്ങാടി 
സംസ്ഥാന  മെഡിക്കൽ പ്രവേശനപരീക്ഷയിൽ മീനങ്ങാടി വട്ടത്തുവയൽ പുന്നാശ്ശേരിവീട്ടിൽ ഹെൽവിൻ വർഗ്ഗീസ് സംസ്ഥാനതലത്തിൽ ആറാം റാങ്ക്. നേരത്തേ അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയിൽ (നീറ്റ്) നൂറ്റിയാറാം റാങ്ക് നേടിയിരുന്നു. മീനങ്ങാടി ക്ഷീരസഹകരണ സംഘം സെക്രട്ടറി ഗീവർഗ്ഗീസിന്റെയും മീനങ്ങാടി ഗവ.ഹൈസ്കൂൾ അധ്യാപിക ഷിജിയുടെയും മകനാണ് ഹെൽവിൻ.  മീനങ്ങാടി ഗവ. ഹയർ സെക്കറിസ്കൂളിൽനിന്നും മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി പ്ലസ്ടു വിജയിച്ച ശേഷം പാലായിലെസ്വകാര്യപരിശീലനകേന്ദ്രത്തിൽ നിന്നാണ് എൻട്രൻസിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top