15 November Thursday

ജില്ലാ ജലസാക്ഷരതാ ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018
കൽപ്പറ്റ
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആരംഭിക്കുന്ന ജല സാക്ഷരതാ ക്യാമ്പയിൻ  ബത്തേരി ഡയറ്റ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. 62500 വീടുകളിൽ കാമ്പയിനിലൂടെ ജലസംരക്ഷണ സന്ദേശം എത്തിക്കും. ജില്ലയിലെ പത്താംതരം, ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്കായാണ് ക്ലാസുകൾ സംഘടിപ്പിക്കുക. ബത്തേരി നഗരസഭ ചെയർമാൻ ടി എൽ  സാബു അധ്യക്ഷനായി. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിർ പി യു ദാസ് ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ ദേവകി, അംഗം പി ഇസ്മയിൽ, മൂപ്പൈനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി ഹരിഹരൻ, ഡയറ്റ് പ്രൻസിപ്പൽ ഇ ജെ  ലീന, ഹരിത കേരള മിഷൻ ജില്ലാ കോ‐ഓർഡിനേറ്റർ സുധീർ കിഷൻ, ഡയറ്റ് സീനിയർ ലക്ചറർ സെബാസ്റ്റ്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ പി അബ്ദുൾ ഖാദർ തുടങ്ങിയവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ‐ഓർഡിനേറ്റർ വി എൻ ബാബു സ്വാഗതവും അസി.കോ‐ഓർഡിനേറ്റൻ സ്വയ നാസർ നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top