Top
29
Saturday, April 2017
About UsE-Paper

അനധികൃത സര്‍വീസിനെതിരായ നടപടി; കെഎസ്ആര്‍ടിസിക്ക് ഗുണമാകും

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


കല്‍പ്പറ്റ > ദേശാസാല്‍കൃത റൂട്ടിലടക്കമുള്ള അനധികൃത സര്‍വീസിനെതിരെ ആര്‍ടിഒ കര്‍ശന നടപടികള്‍ തുടങ്ങിയത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് ഗുണകരമാകും. സ്വകാര്യബസ് ഉടമകളുടെ നിയമ ലംഘനത്തിനെതിരെ നേരത്തെമുതല്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കെഎസ്ആര്‍ടിസ്ക്ക് അനുവദിച്ച റൂട്ടിലൂടെ അനധികൃതമായി സര്‍വീസ് നടത്തിയ 18 ബസ്സുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം ആര്‍ടിഒ നടപടി സ്വീകരിച്ചിരുന്നു. ഏഴ് ദിവസത്തേക്ക് ഈ ബസ്സുകളുടെ പെര്‍മിറ്റ് സസ്പെന്റ് ചെയ്തു.
നടപടി ഈ റൂട്ടില്‍  കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ലാഭകരമാക്കുമെന്ന പ്രതീക്ഷയാണുള്ളത്. കോഴിക്കോട്, താമരശ്ശേരി, വടകര, തിരുവമ്പാടി ഡിപ്പോകളില്‍ നിന്നും ബസ്സുകള്‍ എത്തിച്ച് ഇത്തരം റൂട്ടുകളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് ആരംഭിച്ചു.
സ്വകാര്യബസ്സുകളുടെ നിയമലംഘനങ്ങള്‍ കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഇതിനെതിരെ നടപടി സ്വൌകരിക്കണമെന്ന് ജീവനക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ സമിതിയെ  രൂപികരിക്കുകയും ചെയ്തു.  രാജു എബ്രഹാം എംഎല്‍എ ചെയര്‍മാനായ സമിതി കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലയിലെത്തി തെളിവെടുപ്പ് നടത്തി. ഗുരതരമായ നിയമലംഘനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയ സമിതി ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക് ശുപാര്‍ശചെയ്തതോടെയാണ് ജില്ലയിലെങ്ങും പരിശോധന കര്‍ശനമാക്കിയതും ബസ്സുകളുടെ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കപ്പെട്ടതും.
കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസ്സുകള്‍ മാനന്തവാടിയില്‍ നിന്നും ബത്തേരിയില്‍ നിന്നും നേരിട്ട് സര്‍വീസ് നടത്താതെ ഗ്രാമപ്രദേശങ്ങളിലൂടെ ഓടണമെന്ന ചട്ടമാണ് ലംഘിച്ചിരുന്നത്. ഒന്നിലേറെ തവണ നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടും സ്വകാര്യ ബസ്സുകള്‍ നിയമലംഘനത്തില്‍ നിന്നും പിന്‍മാറിയില്ല. ജില്ലയ്ക്കകത്തെ സര്‍വീസിലും ഈ രീതിയില്‍ നിയമലംഘനം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഗതാഗതഗതവകുപ്പ് പൊലിസുമായും കെഎസ്ആര്‍ടിസിയുമായും സഹകരിച്ച് പരിശോധന ഊര്‍ജിതമാക്കിയത്. 41 ബസ്സുകള്‍ ഈ രീതിയില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവയില്‍  തുടര്‍ച്ചയായി നിയമം ലംഘിച്ച് ഓടുന്ന ബസ്സുകള്‍ക്ക് നോട്ടീസ് നല്‍കി. ഇവരുടെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് 18 ബസ്സുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്.

Related News

കൂടുതൽ വാർത്തകൾ »