Top
17
Sunday, December 2017
About UsE-Paper

വരള്‍ച്ച: കേന്ദ്രസംഘം ജില്ല സന്ദര്‍ശിച്ചു

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


കല്‍പ്പറ്റ > ജില്ലയിലെ വരള്‍ച്ചാ സ്ഥിതിഗതികള്‍ നേരില്‍ കാണാനായി കേന്ദ്രകാര്‍ഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശ്വിനികുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി.  കൃഷി മന്ത്രാലയത്തിലെ ഡോ. കെ പൊന്നുസ്വാമി, രാഹുല്‍ സിംഗ്, വിജയ് രാജ്മോഹന്‍, കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി ചീഫ് എന്‍ജിനിയര്‍ അന്‍ജലി ചാരു എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍.
ജില്ലയില്‍ ഏറ്റവും അധികം വരള്‍ച്ച നേരിടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ് സംഘം സന്ദര്‍ശിച്ചത്. ജില്ലയില്‍ മറ്റ് പ്രദേശങ്ങളില്‍ വേനല്‍ മഴ ലഭിച്ചപ്പോഴും ഈ പ്രദേശങ്ങളില്‍ കാര്യമായ മഴ കിട്ടിയിരുന്നില്ല. പെയ്യുന്ന മഴ  വെള്ളം മുഴുവന്‍ കബനി നദിയിലൂടെ ഒഴുകി കാവേരിയിലെത്തുന്നതാണ് പ്രദേശത്ത് ജലക്ഷാമം രൂക്ഷമാക്കുന്നത്.
രാവിലെ ബത്തേരിയിലെത്തിയ സംഘാംഗങ്ങളോട് കലക്ടര്‍ ഡോ. ബി എസ്  തിരുമേനിയുടെ  നേതൃത്വത്തിലുള്ള ജില്ലാതല ഉദ്യോഗസ്ഥ സംഘം ജില്ലയിലെ രൂക്ഷമായ വരള്‍ച്ചാ സ്ഥിതിഗതികള്‍ വിശദീകരിച്ചു. ജില്ലാ കൃഷി ഓഫീസര്‍ എം പി വത്സമ്മ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി യു ദാസ്, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി ജി വിജയകുമാര്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം രാജേന്ദ്രന്‍, വാട്ടര്‍ അതോറിറ്റി എക്സി.എന്‍ജിനീയര്‍ ടി കെ സുരേഷ്കുമാര്‍, അര്‍ബന്‍ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ എസ് അജയന്‍, ഗ്രൌണ്ട് വാട്ടര്‍ വകുപ്പ് ജില്ലാ ഓഫീസര്‍ ഒ കെ സുജിത്കുമാര്‍, മീനങ്ങാടി റീജിയണല്‍ ആനിമല്‍ ഹെല്‍ത്ത് സെന്റര്‍ അസി.പ്രൊജക്ട് ഓഫീസര്‍ ഡോ.അനില്‍ സക്കറിയ, മൃഗസംരക്ഷണവകുപ്പ് അസി.ഡയറക്ടര്‍ ഡോ.വിന്നി ജോസഫ്, തുടങ്ങിയവര്‍ സംബന്ധിച്ചു. 
കേന്ദ്രസംഘാംഗങ്ങളും കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഉദ്യോഗസ്ഥ സംഘവും ഏരിയപ്പള്ളി, ഗാന്ധിനഗര്‍ കോളനിയിലെ വാട്ടര്‍ കിയോസ്കില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ പ്രദേശവാസികളോട് സംസാരിച്ചു. മുള്ളന്‍കൊല്ലിക്കടുത്ത് വണ്ടിക്കടവ് കോളനിയിലും പാടിച്ചിറക്കടുത്ത കൊളവള്ളിയിലെ കബനിയും സന്ദര്‍ശിച്ചു. ജില്ലയിലെ രൂക്ഷമായ വരള്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ടീം ലീഡര്‍ അശ്വിനികുമാര്‍ അറിയിച്ചു.  സംഘം വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ കാണും.  ഇതേ സംഘം നേരത്തെ മലപ്പുറം, പാലക്കാട് ജില്ലകളും സന്ദര്‍ശിച്ചിരുന്നു.  നീതി ആയോഗ് ഡെപ്യൂട്ടി  അഡ്വൈസര്‍  മനാഷ് ചന്ദ്രധരിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വരള്‍ച്ചാ സ്ഥിതിഗതികള്‍ കാണാനെത്തിയിരുന്നു.

Related News

കൂടുതൽ വാർത്തകൾ »