Top
28
Friday, April 2017
About UsE-Paper

പമേഹരോഗ പ്രതിരോധത്തിന് ബത്തേരിയില്‍ 'അമൃതബിന്ദു'

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌


ബത്തേരി > ബത്തേരി ഗവ. താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ പ്രമേഹരോഗ പ്രതിരോധ ചികിത്സാ പദ്ധതിയായ 'അമൃതബിന്ദു'വിന് ബുധനാഴ്ച തുടക്കമാവുമെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ പ്രത്യേകം കേസ്ഷീറ്റ് തയാറാക്കിയിട്ടുണ്ട്. നാലു ഘട്ടമായാണ് ഔഷധങ്ങള്‍ നല്‍കുക. രോഗത്തിന്റെ കാഠിന്യം കുറയുന്നതിന് അനുസരിച്ചുള്ള വിവരങ്ങളും പിന്നീടുള്ള താരതമ്യ പഠനത്തിന് ഉപയോഗിക്കും. ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഈ വര്‍ഷം മുതല്‍ സിദ്ധ ചികിത്സയും ആശുപത്രിയില്‍  ആരംഭിക്കും. ഇതിനുള്ള ഒ പിയും ബുധനാഴ്ച പവര്‍ത്തനം തുടങ്ങും. രാവിലെ 10ന് അമൃതബിന്ദു പദ്ധതി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശിയും സിദ്ധ ചികിത്സാ വിഭാഗം വൈസ് പ്രസിഡന്റ് സുരേഷ് താളൂരും ഉദ്ഘാടനം ചെയ്യും. സിദ്ധ ചികിത്സാ മെഡിക്കല്‍ ഓഫീസര്‍ ടി ആര്‍ രാഖി ബോധവല്‍ക്കരണ ക്ളാസ് നടത്തും. കെ എം സിന്ധു, ഡോ. കെ വി ബൈജു, ഡോ. ടി കൃഷ്ണപ്രിയ, പി ഡി സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.