21 May Monday

സിപിഐ എം ജില്ലാ സെക്രട്ടറിയെ മര്‍ദിച്ചതില്‍ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jan 20, 2018

ഗൂഡല്ലൂര്‍ > സിപിഐ എം ശിവഗംഗ ജില്ലാ സെക്രട്ടറി കന്തസ്വാമിയെ അകാരണമായി പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറിയെ മര്‍ദിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഗൂഡല്ലൂരില്‍ ധര്‍ണ പി മുരുകന്‍ ഉദ്ഘാടനംചെയ്തു. എം എ കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. രാധാകൃഷ്ണന്‍, കെ പി അരവിന്ദാക്ഷന്‍, അര്‍ജുനന്‍, കെ ജി കുമാരന്‍, യോഗാ ശശി എന്നിവര്‍ സംസാരിച്ചു. കുന്നൂരില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ബന്ദ്രി ഉദ്ഘാടനം ചെയ്തു. രമേശ് അധ്യക്ഷനായി. ജെ ആള്‍ദുരൈ സംസാരിച്ചു. ഊട്ടിയില്‍ ശങ്കരലിംഗം ഉദ്ഘാടനംചെയ്തു. എരുമാട്  ശനിയാഴ്ച പ്രതിഷേധ ധര്‍ണ നടത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top