Top
24
Friday, November 2017
About UsE-Paper

ജില്ലാ സിബിഎസ്ഇ സ്കൂള്‍ കലോത്സവം ഇന്ന് തുടങ്ങും

Thursday Oct 19, 2017
വെബ് ഡെസ്‌ക്‌

മാനന്തവാടി>ജില്ലാ സിബിഎസ്ഇ സ്കൂള്‍ കലോത്സവം വ്യാഴാഴ്ച തുടങ്ങും.  സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെയും വയനാട് സഹോദയയുടെയും സംയുക്താഭിമുഖ്യത്തില്‍  21 വരെ മക്കിയാട് ഹോളി ഫെയ്സ് ഇംഗ്ളീഷ് സ്കൂളിലാണ് കലോത്സവം  . വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ മക്കിയാട് സെന്റ് ജോസഫ്സ് ആശ്രമം മേധാവി  ഫാ  അന്‍സേം പള്ളിത്താഴത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. സിനിമാ നടന്‍ പ്രേം കുമാര്‍ മുഖ്യാതിഥിയാകും. സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ്  വി ജി സുരേന്ദ്രനാഥ് അധ്യക്ഷനാകും. സ്റ്റേജിതര മത്സരങ്ങള്‍ കഴിഞ്ഞാഴ്ച മാനന്തവാടി ഹില്‍ ബ്ളൂംസ് സ്കൂളില്‍ നടന്നിരുന്നു.  19 ന് രാവിലെ 10  മണി മുതല്‍ സ്റ്റേജിനങ്ങള്‍ ആരംഭിക്കും. മൈക്കള്‍ ആഞ്ചലോ,  റ്റിസിയാനോ, റാഫേല്‍ ,ലിയനാര്‍ഡോ ഡാവിഞ്ചി, കാരാവാഗ്ഗിയോ എന്നീ അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍.
     തിരുവാതിരക്കളി, മോഹിനിയാട്ടം, നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി, ലളിതഗാനം, തബല, മൃദംഗം, ഗിത്താര്‍, ഫ്ളൂട്ട്, വയലിന്‍, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍, ഗ്രൂപ്പ് ഡാന്‍സ്, കോല്‍ക്കളി ദഫ് മുട്ട്,  ഒപ്പന, ദേശഭക്തി ഗാനം, മൈം ,മാര്‍ഗ്ഗംകളി, പാശ്ചാത്യ സംഗീതം, ബാന്‍ഡ് എന്നീ 75 ഇനങ്ങളിലാണ് മത്സരങ്ങള്‍. വിദ്യാര്‍ത്ഥികളെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരിപ്പിക്കുക. ജില്ലയിലെ 27 സ്കൂളുകളില്‍ നിന്നായി 2500 വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 
21 ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സംസ്ഥാന  തുറമുഖ  വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. ഫാ അന്‍സേം പള്ളിത്താഴത്ത് അധ്യക്ഷനാകും.  മൈലാഞ്ചി ഫെയിം ഉണ്ണിമായ വിശിഷ്ടാതിഥിയായിരിക്കും. 

Related News

കൂടുതൽ വാർത്തകൾ »