20 September Thursday

ശിവഗിരിക്കുന്നിൽ മണ്ണിടിച്ചിൽ: കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

ഇടിക്കര ശിവഗിരിക്കുന്നിലുണ്ടായ മണ്ണിടിച്ചിൽ

തലപ്പുഴ
തവിഞ്ഞാൽ പഞ്ചായത്തിലെ ഇടിക്കര ശിവഗിരിക്കുന്നിൽ മണ്ണിടിച്ചിൽ. ശനിയാഴ്ച പകൽ ഒന്നോടെയാണ് വൻ ശബ്ദത്തോടെ മണ്ണിടിച്ചിലുണ്ടായത്. ശബ്ദം കേട്ട് സമീപവാസികൾ വീടുകളിൽ നിന്നും ഇറങ്ങിയോടി. നൂറ് മീറ്റർ ഉയരത്തിൽനിന്നും രണ്ടേക്കറിലധികം സ്ഥലത്തെ മണ്ണ് ഇടിഞ്ഞ് വീണു. ഒരു കിലോമീറ്റർ ദൂരത്തിൽ മണ്ണ് വ്യാപിച്ചു. പ്രദേശത്തെ ഏക്കർ കണക്കിന് നെൽവയലുകൾ മണ്ണിനടിയിലായി. തേയില, റബർ എന്നിവ കൃഷി ചെയ്ത കുന്നിലെ മണ്ണാണ് ഇടിഞ്ഞത്. തെക്കേക്കര ബാലൻ, മോഹനൻ, പ്രകാശൻ, മനോജ് എന്നിവരുടെ ഉടമസ്ഥതയിലാണ് മണ്ണിടിഞ്ഞ സ്ഥലം. തിണ്ടുമ്മലെ കാർമൽ പള്ളിക്ക് സമീപത്തെ കുന്നിൽ ഭൂമിക്ക് ചെറിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ അറുപതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവർക്ക് ഇടിക്കര കമ്യൂണിറ്റി ഹാൾ, അമ്പലക്കൊല്ലി വിദ്യാനികേതൻ സ്കൂൾ എന്നിവിടങ്ങളിൽ താമസ സൗകര്യമൊരുക്കി. 
പ്രധാന വാർത്തകൾ
Top