22 June Friday

കുറുവാ ദ്വീപിലെ സന്ദര്‍ശക നിയന്ത്രണം പിന്‍വലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018


മാനന്തവാടി > കുറുവ ദ്വീപിലെ സന്ദര്‍ശക നിയന്ത്രണം പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി പയ്യമ്പള്ളി യൂണിറ്റ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ  ആകര്‍ഷിക്കുന്ന കുറുവദ്വീപില്‍  ചില തല്‍പ്പരകക്ഷികളുടെ ഇടപ്പെടലിന്റെ ഭാഗമായാണ് സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയില്‍  വ്യാപാരമാന്ദ്യം നിലനില്‍ക്കുന്ന ഘട്ടത്തില്‍ വയനാട്ടിലെ വ്യാപാര മേഖലയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം ടൂറിസം മേഖലയാണ്. അധികാരികളുടെ തെറ്റായ തീരുമാനങ്ങളുടെ ഭാഗമായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലാണ്.
കണ്‍വന്‍ഷന്‍ സമിതി സംസ്ഥാന കമ്മിറ്റി അംഗം വി കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിജി കുടക്കച്ചിറ അധ്യക്ഷനായി. കൌണ്‍സിലര്‍ വര്‍ഗീസ് ജോര്‍ജ്്, ഏരിയ സെക്രട്ടറി ടി സുരേന്ദ്രന്‍, ടി രത്നാകരന്‍, എം എന്‍ ഭുവന്‍ സിങ്, ബേബി ചെറിയാന്‍, അബ്രഹാം ഇളയിടത്ത്, റോബി ജോര്‍ജ്, സി ഐ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. വര്‍ഗീസ് ജോര്‍ജ് സ്വാഗതവും പി പി ജോസ് നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top