20 September Thursday

പൂതാടി-കൊളവയല്‍ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018


പൂതാടി > പൂതാടി-കൊളവയല്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ കര്‍മം തുടങ്ങി. 25വരെയാണ് പരിപാടികള്‍. തളിപ്പറമ്പ് പൂന്തോട്ടത്തില്‍ പുടയൂര്‍ ഇല്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.  ദിവസവും രാവിലെ അഞ്ചിന് നടതുറക്കല്‍. തുറന്ന് വിവിധ പൂജകള്‍. 12ന് ഉച്ചപൂജ. ഒന്നിന് പ്രസാദഊട്ട്. വൈകിട്ട് ആറിന് ദീപാരാധന, മുളപൂജ, കുണ്ഡശുദ്ധി, അത്താഴപൂജ. 25ന് ദേവപ്രതിഷ്ഠാദിനം. രാവിലെ നാലിന് നടതുറക്കും. 6.50നും 7.50നും ഇടയില്‍ പ്രതിഷ്ഠ നടത്തും. പകല്‍ ഒന്നിന് അന്നദാനം. വൈകിട്ട് 6.30ന് രാഗസുധ വയനാടിന്റെ ഭക്തിഗാനമേള.
 

പ്രധാന വാർത്തകൾ
Top