15 November Thursday

ക്യാമ്പുകളിൽ കൗൺസലിങ്ങിനായി അധ്യാപകരെത്തും കുടുംബശ്രീ ഹെൽപ്പ് ഡെസ്ക് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018
കൽപ്പറ്റ 
കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ അധ്യാപകരും കുടുംബശ്രീയും കൈക്കോർക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പുമായി കൈകോർത്തു നടപ്പാക്കുന്ന പദ്ധതിയിലൂടെ ജില്ലയിലെ അധ്യാപക കൗൺസിലർമാർ  ക്യാമ്പിലെത്തി ക്യാമ്പിലുള്ളവർക്ക്  കൗൺസിലിംഗിലൂടെ ആത്മവിശ്വാസം നൽകി തുടങ്ങി.  കുടുംബശ്രീയുടെ നേതൃത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങി വിവിധ സർക്കാർ പദ്ധതികളെ കുറിച്ച് ദുരിതബാധിതരെ ബോധവൽക്കരിക്കും. ദുരിതത്തിന്റെ മാനസിക സംഘർഷങ്ങളിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലെയും വിവിധ ക്യാമ്പുകളിൽ കുടുംബശ്രീ അംഗങ്ങളുടെ മുഴുവൻ സമയ സേവനവും ലഭ്യമാക്കും. പട്ടിക വർഗ മേഖലയിൽ ആനിമേറ്റർമാരുടെയും എഡിഎസിന്റെയും സേവനങ്ങളും ഉപയോഗപ്പെടുത്തും. ക്യാമ്പിലെ വ്യക്തികളുടെ  അടിയന്തിര ആവശ്യങ്ങൾ കണ്ടെത്തി ക്യാമ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ അറിയിക്കുകയാണ് ഹെൽപ്പ് ഡെസ്ക്കിന്റെ പ്രധാന ഉത്തരവാദത്തിത്വം. ക്യാമ്പിന് പുറത്തു താമസിക്കുന്ന ദുരിതബാധിതർക്ക് സേവനം ലഭിക്കുന്നുണ്ടോ എന്ന് എഡിഎസ് വഴി സിഡിഎസ് ഉറപ്പ് വരുത്തുകയും ചെയ്യും. ക്യാമ്പുകളിലെയും വീടുകളിലെയും പ്രശ്നങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ മൂമ്പാകെ സമർപ്പിക്കും. 
ജില്ലാ കലക്ടർ എ ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന അധ്യാപക കൗൺസിലർമാരുടെയും കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഡിസാസ്റ്റർ മാനേജ്മെന്റ് കൗൺസിലർ കമ്മറ്റിക്കും രൂപം നൽകിയിട്ടുണ്ട്.    
 
പ്രധാന വാർത്തകൾ
Top