21 September Friday
ഗോത്രബന്ധു അധ്യാപകർക്ക്

പ്രൈമറി അധ്യാപകരുടെ നിരക്കിൽ വേതനം നൽകണം: കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018
കൽപ്പറ്റ
ഗോത്രബന്ധു പദ്ധതി പ്രകാരം  ജില്ലയിലെ  പ്രൈമറി സ്കൂളുകളിൽ നിയമിതരായ മെന്റർ ടീച്ചർമാർക്ക് നിലവിൽ െ്രപെമറി അധ്യാപകർക്ക്  നൽകുന്ന നിരക്കിൽ ദിവസ വേതനം അനുവദിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നാംക്ലാസ് അധ്യാപികയോടൊപ്പം പഠന പ്രവർത്തനങ്ങൾ നടത്തുകയും പട്ടിക വർഗ വിഭാഗം വിദ്യാർഥികളുടെ  പഠന പുരോഗതിക്കായി ഗൃഹ സന്ദർശനം ഉൾപ്പെടെയുള്ള ഇതര ചുമതലകളും നിർവ്വഹിക്കുന്ന ഗോത്രബന്ധു അധ്യാപകർക്ക് ഇപ്പോൾ 750രൂപയാണ് ദിവസ വേതനമായി നൽകുന്നത്.െ്രപെമറി അധ്യാപകരുടെ ദിവസ വേതനം 895 രൂപയാണ്. വേതന വർധന ആവശ്യപ്പെട്ട് സർക്കാരിൽ നിവേദനം നൽകാൻ തീരുമാനിച്ചു. ഓണത്തിന് ഉത്സവ ബത്ത അനുവദിക്കുക, ഒഴിവുള്ള സ്കൂളുകളിൽ ഗോത്രബന്ധു അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ല പ്രസിഡണ്ട് പി ജെ  സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. എൻ എ വിജയകുമാർ, വി എ ദേവകി, പി ജെ ബിനേഷ്, പി വി ജെയിംസ്, പി സി വത്സല, ടി രാജൻ, വിത്സൺ തോമസ്, എം ടി മാത്യു, എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top