Top
22
Wednesday, November 2017
About UsE-Paper

ശിശുഹത്യക്കെതിരെ ജീവനക്കാരുടെ പ്രതിഷേധ ജ്വാല

Thursday Aug 17, 2017
വെബ് ഡെസ്‌ക്‌


കല്‍പ്പറ്റ > ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയില്‍ ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എന്‍ജിഒ യൂണിയന്‍, കെജിഒഎ നേതൃത്വത്തില്‍ ജീവനക്കാര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.  കുട്ടികളുടെ നിര്യാണത്തില്‍  അനുശോചിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് അജയകുമാര്‍, ബി കെ സുധീര്‍ കിഷന്‍, ആന്റണി ജോസഫ് എന്നിവര്‍ സംസാരിച്ചു. മാനന്തവാടിയില്‍ ടി കെ അബ്ദുള്‍ ഗഫൂര്‍, പി ജെ ജോയി, ടി കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ ടൌണില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി വി ഏലിയാമ്മ, പി കെ അനൂപ്, അബ്ദുള്‍ സലാം ആസാദ്, കെ കെ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബത്തേരിയില്‍ വി ജെഷാജി, സി ആര്‍ ശ്രീനിവാസന്‍, കെ എം റോയി, സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »