Top
26
Wednesday, July 2017
About UsE-Paper

കാട്ടാന കൃഷി നശിപ്പിച്ചു

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

ഗൂഡല്ലൂര്‍> കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ചേരമ്പാടി ചപ്പന്‍തോട് സ്വദേശി ഷാജിയുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. വിവരമറിഞ്ഞ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അത്പോലെ മുതുമല പഞ്ചായത്തിലെ മുതുകുളി, കല്ലഞ്ചേരി ഭാഗങ്ങളിലും കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തി. സുരേഷ്, മണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. സുരേഷിന്റെ വെട്ടാറായ നേന്ത്ര വാഴയും മണിയുടെ അര ഏക്കര്‍ ഇഞ്ചിയുമാണ് നശിപ്പിച്ചത്.