20 September Thursday
കലിക്കറ്റ് സർവകലാശാല മൂല്യ നിർണയം

അധ്യാപകരുടെ നിലപാട് തിരുത്തണം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

എസ്എഫ്ഐ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്ഘാടനം ചെയ്യുന്നു

 ബത്തേരി (കൊച്ചനിയൻ നഗർ) 

കാലിക്കറ്റ് സർവ്വകലാശാല അവസാന സെമസ്റ്റർ പരീക്ഷഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കാതെ ചില അധ്യാപകർ മൂല്യ നിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കാതിരിക്കുന്നത് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൾമാരുൾപ്പെടുന്ന ചില അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മ വിദ്യാർത്ഥികളുടെ തുടർ പഠനത്തെയും ജോലിയെയും ബാധിക്കുന്നതാണെന്നും ഇത്തരം വിദ്യാർത്ഥി വിരുദ്ധ നിലപാട് തിരുത്താൻ തയ്യാറാവണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം ബത്തേരി സെന്റ് മേരീസ് സ്കൂളിലെ ആർ കെ കൊച്ചനിയൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി പതാക ഉയർത്തി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ ജെ കൃഷ്ണൻ രക്തസാക്ഷി പ്രമേയവുംഅജ്നാസ് അഹമ്മദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
മുഹമ്മദ് ഷാഫി(കൺവീനർ), രാഖി വിജയൻ ,കെ ആർ അവിഷിത്ത്, ദൃശ്യ വിജയൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മറ്റ് കമ്മിറ്റികൾ: മിനുറ്റ്സ് കെ ജെ ഹരികൃഷ്ണൻ (കൺവീനർ) എൻ എസ് വൈഷണവി, ടി പി ഋതുഷോഭ്, പി അഖിൽ. ക്രഡൻഷ്യൽ:  കെ എസ് ഹരിശങ്കർ(കൺവീനർ) അജ്നാസ് അഹമ്മദ്, അഖിൽ ദേവസ്യ, റഷ്ബാന തെൻസി . അർജുൻ ഗോപാൽ (കൺവീനർ), വി നിഷാദ്, ജിഷ്ണു വേണുഗോപാൽ. 
ജില്ലാ സെക്രട്ടറി ജോബിസൺ ജയിംസ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എം വിജിൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ചയോടുകൂടെ  സമ്മേളനത്തിന്റെ രണ്ടാം ദിവസം പിരിഞ്ഞു.  സി കെ ശശീന്ദ്രൻ ,എംഎൽഎ സ്വാഗത സംഘം ചെയർമാൻ കെ  ശശാങ്കൻ, വി വി ബേബി, പി ആർ ജയപ്രകാശ്, ബേബി വർഗീസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പൊതുചർച്ചക്കുള്ള മറുപടിക്ക് ശേഷം പുതിയ ജില്ലാ കമ്മറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും
പ്രധാന വാർത്തകൾ
Top