26 September Wednesday

വർഗീയതക്കെതിരായ സാംസ്കാരിക പ്രതിരോധം ശക്തിപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

 

കൽപ്പറ്റ
വർഗീയതക്കെതിരെ മാനവിക മൂല്യങ്ങൾ ഉയർത്തിയുള്ള പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എഴുത്തുകാരും കലാ സാംസ്കാരിക പ്രവർത്തകരും ഇതിനായി ഒന്നിക്കണം. ഭാരതത്തിന്റെ മതേതര സാംസ്കാരിക മൂല്യങ്ങളെ അട്ടിമറിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളാണ്  കേന്ദ്ര ഭരണത്തിന്റെ ഒത്താശയോടെ നടപ്പാക്കുന്നത്.  കേരളത്തിന്റെ ക്യാമ്പസിനെ കുരുതിക്കളമാക്കിയ പോപ്പുലർ ഫ്രണ്ട് നീക്കത്തെ അതീവ ജാഗ്രതയോടെ കാണണം.
ആഗസ്തിൽ വിപുലമായ ജില്ലാ കൺവൻഷൻ ചേരാൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി സുരേഷ് ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി എ കെ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുസ്തഫ ദ്വാരക, കെ കുഞ്ഞമ്മദ്കുട്ടി, ഗീത മാത്യു , കെ വി ശാലാക്ഷി, ഇ എ രാജപ്പൻ, അജികുമാർ പനമരം എന്നിവർ സംസാരിച്ചു. മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്മാരകമായി വട്ടവടയിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ജില്ലാ കമ്മിറ്റി സമാഹരിച്ച പുസ്തകങ്ങൾ സംസ്ഥാന കമ്മിറ്റി അംഗം എൻ കെ ജോർജ് ഏറ്റുവാങ്ങി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top