17 November Saturday

ഇരട്ടക്കൊലപാതകം: അന്വേഷണം ഊർജിതമാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018
മാനന്തവാടി
തൊണ്ടർനാട് പഞ്ചായത്തിലെ പൂരിഞ്ഞി 12‐ാം മൈലിലെ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സിപിഐ എം കാഞ്ഞിരംകാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങൾ ഭീതിയിലും ആശങ്കയിലുമാണ്. ജനങ്ങളുടെ ഭീതിയകറ്റാൻ പൊലീസ് സത്വര നടപടി സ്വീകരിക്കണം. യോഗത്തിൽ പി പി മൊയ്തീൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ സുരേഷ്,  പനമരം ഏരിയാ കമ്മിറ്റി അംഗം  പി എ ബാബു, ആർ രവീന്ദ്രൻ, കെ ഇസ്മായിൽ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ ശങ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

 

പ്രധാന വാർത്തകൾ
Top