25 September Tuesday

വിദ്യാർഥിയെ കണ്ടെത്താനായില്ല; നാവിക സേനയുടെ സഹായം തേടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

മാനന്തവാടി

പേരിയ വരയാലിൽ ഏഴുവയസ്സുകാരെ തോട്ടിൽ കാണാതായ സംഭവത്തിൽ ജില്ലാ ഭരണകൂടം നാവികസേനയുടെയും ദുരന്തനിവാരണ സേനയുടെയും സഹായം തേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പോയി തിരിച്ചുവരുന്ന വഴിയിലാണ്  പേരിയ 38ൽ  തയ്യുള്ളതിൽ അയൂബിന്റെ മകൻ അജ്മലിനെ കാണാതായത്. 
തോട്ടിൽ നിന്നും അജ്മലിന്റെ ചെരിപ്പും തൊപ്പിയും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും തെരച്ചിൽ നടത്തുകയായിരുന്നു. പ്രതികൂല കാലവാവസ്ഥ കാരണം വെളളിയാഴ്ച വൈകീട്ട് നിർത്തിവച്ച തെരച്ചിൽ ശനിയാഴ്ച തുടർന്നു.   ബോയ്സ് ടൗൺ 41 ൽ തോടിന് കുറുകെ വല കെട്ടിയും തെരച്ചിൽ നടത്തി. 
ശനിയാഴ്ച രാവിലെ മുതൽ രാത്രി വരെ തെരച്ചിൽ നടത്തി. കനത്ത കുത്തൊഴുക്കുള്ളതിനാൽ തോട്ടിൽ പരിശോധന സങ്കിർണ്ണമായതിനെ തുടർന്നാണ് നാവിക സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം തേടിയത്. എംഎൽഎ ഒ ആർ കേളു സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. എഡിഎം കെ എം രാജു, ഡെപ്യൂട്ടി കലക്ടർമാരായ ഇ പി മേഴ്സി, കെ ജയപ്രകാശ് തഹസിൽദാർ എൻ ഐ ഷാജു എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളം ഇറങ്ങാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാവുകയാണ്. 
പ്രധാന വാർത്തകൾ
Top