20 April Friday

പണിമുടക്ക് രോഗികളെ വലയ്ക്കുന്നു; പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

കൽപ്പറ്റ ജനറൽ ആശുപത്രി കാഷ്വാലിറ്റിയിൽ പരിശോധനക്കെത്തിയവർ

കൽപ്പറ്റ , കെജിഎംഒഎയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക് രോഗികളെ വലയ്ക്കുന്നു. അതേസമയം രോഗികളോടും പൊതുസമൂഹത്തോടുമുള്ള ഉത്തരവാദിത്വം മറന്ന് പെരുമാറുന്ന ഡോക്ടർമാർക്കെതിര പ്രതിഷേധവും ജില്ലയിലെ പല ആരോഗ്യ കേന്ദ്രങ്ങളിലും ഉയരുന്നുണ്ട്. സംസ്ഥാനവ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സമരം. ആദിവാസകൾ ഉർപ്പടെ ആയിരകണക്കിനാളുകൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ജില്ലയിൽ  ഡോക്ടർമാർ രോഗികളോട് കാട്ടുന്നത് ക്രൂരതയാണെന്ന് ചികിത്സക്കെത്തുന്ന രോഗികളും ബന്ധുക്കളും പറഞ്ഞു. 
മാനന്തവാടി ജില്ലാ ആശുപത്രിയിലെ 11 ഒപി കളാണ് മുടങ്ങിയത്. രോഗികൾക്ക് കഴിഞ്ഞദിവസം മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിനു മുന്നിൽ ക്യൂ നിൽക്കേണ്ടിവന്നു. അതേസമയം ശനിയാഴ്ച ഡോക്ടറില്ലാത്തതിനാൽ പലരും സ്വകാര്യആശുപത്രികളെയും ആശ്രയിക്കേണ്ടി വന്നു. ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ നീണ്ട നിര രൂപപ്പെട്ടിരുന്നു.  പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി എത്തിയവരുമാണ് ഏറെ പ്രയാസപ്പെട്ടത്. അസ്ഥിരോഗം, സ്ത്രീ രോഗം, നേത്രരോഗം, ജനറൽ മെഡിസിൻ, ത്വക് രോഗം, ദന്തരോഗം എന്നിയുടെ ഒപി കളുടെ പ്രവർത്തനം താറുമാറായി. 
തിരക്ക് പരിഗണിച്ച് അധികൃതർ ഒരേ സമയം രണ്ട് ഡോക്ടർമാരെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിയമിച്ചത് രോഗികൾക്ക് അൽപം ആശ്വാസം പകർന്നു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് കാരണം അത്യഹിത വിഭാഗത്തിന്  മുന്നിൽ രോഗികളുടെ തിരക്ക് അനുഭവപ്പെട്ടു. 
 വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായെത്തിയവർ ഡോക്ടർമാരുടെ പണിമുടക്കിനോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. മണിക്കൂറുകളോളം ക്യൂ നിൽഗക്കണ്ടി വരുന്നതിന്റെയും ചികിത്സ നിഷേധിക്കപ്പെടുന്നതിന്റെയും  രോഷവും നിരാശയും പലരും ആശുപത്രി ജീവനക്കാരോടും സെക്യൂരിറ്റി ജീവനക്കാരോടുമാണ് തീർത്തത്. 
ചിലയിടങ്ങളിൽ താൽക്കാലികമായി നിയമിച്ച ഡോക്ടർമാരിൽ ചിലർ പണിമുടക്കിനൊപ്പം ചേർന്നതും ആശുപത്രിയിലെത്തിയവരുടെ പ്രതിഷേധം ഇരട്ടിപ്പിച്ചു.  സ്വകാര്യ പ്രക്ടീസിന് വേണ്ടി നിലകൊള്ളുന്നവരാണ് പണിമുടക്കിന് പിന്നില്ലെന്ന് രോഗികളും ബന്ധുക്കളും ആരോപിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top