18 October Thursday
കെഎസ്ടിഎ ജില്ലാ സമ്മേളനം സമാപിച്ചു

ശക്തമായ പോരാട്ടങ്ങള്‍ക്ക് അണിനിരക്കുക

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018




റഷീദ് കണിച്ചേരി നഗര്‍(മാനന്തവാടി)> കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനയങ്ങള്‍ക്കെതിരെയും  ജനജീവിതം തകര്‍ക്കുകയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയും ക്രമസമാധാനവും ദുര്‍ബലമാക്കുകയും പരമാധികാരം അടിയറവുവെക്കുകയും ചെയ്യുന്ന  നീക്കങ്ങള്‍ക്കെതിരെയും ശക്തമായ പോരാട്ടങ്ങള്‍ക്ക് അണിനിരക്കാന്‍ ആഹ്വാനം ചെയ്ത് കെഎസ്ടിഎ ജില്ലാസമ്മേളനം സമാപിച്ചു. മതനിരപേക്ഷതയും ബഹുസ്വരതയും തകര്‍ക്കുന്ന നീക്കങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വെല്ലുവിളിയാവുകയാണ്. ഇത്തരം വെല്ലുവിളികള്‍ക്കെതിരെയുള്ള ഐക്യം ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും വേണമെന്ന ചരിത്രദൌത്യത്തില്‍ മുഴുവന്‍ അധ്യാപകരും പങ്കാളികളാകണം.
രാജ്യത്തിന് തന്നെ മാതൃകയായി ജനപക്ഷബദല്‍നയങ്ങള്‍ മുന്നോട്ട്വെക്കുന്ന കേരളസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ വിജയിപ്പിക്കണം. ഞായറാഴ്ച പ്രവര്‍ത്തനറിപ്പോര്‍ട്ടിലും സംഘടനറിപ്പോര്‍ട്ടിലുമുളള ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറി പി ജെ ബിനേഷും സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ കെ രാജനും മറുപടി പറഞ്ഞു. ഒ ആര്‍ കേളു എംഎല്‍എ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം കെ രാജേഷ് അധ്യക്ഷനായി. ഉണ്ണികൃഷ്ണന്‍ കോട്ടത്തറ  മുഖ്യപ്രഭാഷണം നടത്തി. കെഎസ്ടിഎ സംസ്ഥാനസെക്രട്ടറി കെ പി സന്തോഷ്കുമാര്‍, ടി കെ ബിനോയ് എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ എം വി ഓമന സ്വാഗതവും ടി കെ ബിനോയ് നന്ദിയും പറഞ്ഞു.
ടി എന്‍ ദീപ  ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  തുടര്‍ന്ന് സമ്മേളനം  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് ഭാവി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. കെഎസ്ടിഎ മാനന്തവാടി ഉപജില്ലാ സെക്രട്ടറി കെ ബി സിമില്‍ നന്ദിപറഞ്ഞു.

പ്രധാന വാർത്തകൾ
Top