Top
23
Friday, February 2018
About UsE-Paper

റോഡ് സുരക്ഷാ ബോധവത്കരണ തെരുവുനാടകം

Monday Jan 15, 2018
വെബ് ഡെസ്‌ക്‌


മാനന്തവാടി: കേരളാ മോട്ടോര്‍ വാഹന വകുപ്പും പനമരം യതി ഡ്രെെവിങ്ങ് സ്കൂളും സംയുക്തമായി  റോഡ് സുരക്ഷാബോധവത്കരണ പരിപാടിയുടെ ഭാഗമായി യുവജനങ്ങളുടെ ഇരുചക്രവാഹന പ്രേമവും വിവേകശൂന്യമായ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങളും പ്രതിഫലിപ്പിക്കുന്ന 'യമദൂതര്‍ ' എന്ന തെരുവുനാടകം അവതരിപ്പിച്ചു. യതി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നിയതിറൂഹ് , കെ എസ് അനില, റ്റി ആര്‍ ഗോകുല്‍ , നിയഷിജു, മുഹമ്മദ് ആദില്‍ ,സാല്‍വോ സ്കാനി ജോസ് എന്നീ കുട്ടികളാണ് പരിപാടി അവതരിപ്പിച്ചത്.
 നാടകത്തിന്റെ രചനയും സംവിധാനവും സുരേഷ് മാത്യു വൈദ്യരാണ് നിര്‍വ്വഹിച്ചത്.  മാനന്തവാടി മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ എ വി അജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ക്ളീറ്റസ് കിഴക്കേമണ്ണൂര്‍ അധ്യക്ഷനായി.   എഎംവിമാരായ പി ജയറാം , സുനീഷ് പുതിയ വീട്ടില്‍, പി കൃഷ്ണകുമാര്‍, യതി സ്കൂള്‍ പ്രിന്‍സിപ്പള്‍ സോളിയ ട്രീസ ,തങ്കച്ചന്‍ കിഴക്കേ പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി, അഞ്ചാം മയില്‍, പനമരം മുതലായവ സ്ഥലങ്ങളില്‍ സംഘം പരിപാടികള്‍ അവതരിപ്പിച്ചു.