Top
21
Tuesday, November 2017
About UsE-Paper
2.9 കോടി രൂപ അനുവദിച്ചു

കൃഷി ഓഫീസിന് ഇനി സ്വന്തം ഓഫീസ്

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

 കല്‍പ്പറ്റ > കാലാകാലങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷി ഓഫീസിന് ശാപമോക്ഷമാകുന്നു. പുതിയ ഓഫീസ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ 2.9 കോടി രൂപ അനുവദിച്ചതോടെ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ പുതിയ ഓഫീസ് നിര്‍മിക്കാനുള്ള നടപടികള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചു.

കൃഷി ഓഫീസിന് സ്വന്തമായി കെട്ടിടം വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. വര്‍ഷങ്ങളായി കല്‍പ്പറ്റയില്‍ വിവിധ കെട്ടിടങ്ങളില്‍ വാടകയ്ക്കായിരുന്നു കൃഷി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മറ്റ് പല ഓഫീസുകളും സിവില്‍ സ്റ്റേഷനിലേക്കും സ്വന്തം കെട്ടിടങ്ങളിലേക്കും മാറിയപ്പോഴും കൃഷി ഓഫീസ് അസൌകര്യങ്ങളോട് പടവെട്ടി വാടകക്കെട്ടിടങ്ങളില്‍ തന്നെ തുടര്‍ന്നു. ഏതാനം വര്‍ഷങ്ങളായി കല്‍പ്പറ്റ അമ്മൂസ് കോംപ്ളക്സിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ഓഫീസ് നിര്‍മാണത്തിന് അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കെട്ടിടം നിര്‍മിക്കാനുള്ള എസ്റ്റിമേറ്റും പ്ളാനും തയ്യാറാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ വിളിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കും. എത്രയും വേഗം സ്വന്തം കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കുന്ന രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.