25 September Tuesday

13.38 ഹെക്ടറിലെ കുരുമുളക് കൃഷി നശിച്ചു ; നഷ്ടം 2.05 കോടി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
കൽപ്പറ്റ
കൃഷി ചെയ്ത വകയിൽ ലക്ഷങ്ങളുടെ കടമുണ്ട്. എല്ലാ കൃഷിയും നശിച്ചു. ഇനി എന്ത് ചെയ്യുമെന്നറിയില്ല. ആകെ സ്വന്തമായുള്ള ഒരേക്കർ ഭൂമിയിൽ മഞ്ഞളിച്ച് കുരുപൊഴിഞ്ഞ് പോയ കുരുമുളക് വള്ളികൾ ചൂണ്ടി ബത്തേരി നഗരസഭയിലെ പഴേരി വേങ്ങൂർ വിജയൻ പറഞ്ഞു.കുരുമുളക് ഇലകൾ മഞ്ഞളിച്ച് വാടി നിൽക്കുന്നു. കായ്ച്ച കുരുക്കൾ എല്ലാം പൊഴിഞ്ഞ് പോയി.കാപ്പി കുരുവും മുഴുവൻ പൊഴിഞ്ഞ് പോയി. ഇനി ഒന്നും ആദായമായി ഈ തോട്ടത്തിൽ നിന്ന് കിട്ടാനില്ല. സഹകരണ  ബാങ്കിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ വായ്പ എടുത്തിട്ട് വാഴയും നെല്ലും കൃഷി ചെയ്തിരുന്നു. വാഴ കൃഷി ചെയ്യാൻ ഒന്നരയേക്കറും നെൽകൃഷിക്കായി രണ്ടേക്കറും പാട്ടത്തിനെടുത്താണ് കൃഷി ഇറക്കിയത്. ആകെ രണ്ട് ലക്ഷം രൂപയോളം ചെലവുണ്ട്.വെള്ളം കയറി വാഴ മുഴുവൻ  നശിച്ചു.വെള്ളം കിട്ടാത്തതിനാൽ നെൽ വയൽ വിണ്ട് കീറി നിൽക്കുന്നു. ഇങ്ങനെ വരൾച്ച തുടർന്നാൽ കൃഷി ബാക്കി ഉണ്ടാകില്ല. തോട്ടത്തിലെ അടക്ക എല്ലാം കൊഴിഞ്ഞ് പോയി. 14.50 രൂപയ്ക്ക്് വാഴ കന്ന് വാങ്ങിയാണ് വാഴ കൃഷി നടത്തിയതും നശിച്ചതായി  വിജയൻ പറഞ്ഞു. 

 

പ്രധാന വാർത്തകൾ
Top