14 November Wednesday

കൊതുക്‌, ഉറവിട നശീകരണ യജ്ഞം ഇന്നുതുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
കൽപ്പറ്റ
തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, ഹരിത കേരളമിഷൻ എന്നിവയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം ഊർജ്ജിത കൊതുകു കൂത്താടി ഉറവിട നശീകരണ യജ്ഞം തുടങ്ങും. എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, പിടി.എ, സ്റ്റുഡന്റ്പൊലീസ്, ഹെൽത്ത് ക്ലബ്, യൂത്ത് ക്ലബ്ബ് മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ്  ശുചീകരണം. വ്യാഴാഴ്ച സ്കൂൾ, കോളേജുകൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വെള്ളിയാഴ്ച സ്ഥാപനമേധാവികളുടെ ഉത്തരവാദിത്വത്തിൽ എല്ലാ ജീവനക്കാരുടെയും നേതൃത്വത്തിൽ എല്ലാ സർക്കാർ‐സ്വകാര്യസ്ഥാപനങ്ങളിലും  മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ നടത്തി ഉറവിട നശീകരണം ഉറപ്പാക്കണം.  
അന്നേ ദിവസം കച്ചവട സ്ഥാപനങ്ങൾ, കടകൾ, നിർമാണപ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും ഉറവിട നശീകരണ പ്രവർത്തനം നടത്തും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ, കോൺട്രാക്ടർ, സൂപ്പർവൈസർക്കായിരിക്കും ഉത്തരവാദിത്വം.  ഉടമസ്ഥർ, തൊഴിലാളികൾ, വ്യാപാരസംഘടനകൾ എന്നിവർക്കായിരിക്കും കച്ചവട സ്ഥാപനങ്ങളിലെ ഉത്തരവാദിത്വം.  ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ അല്ലെങ്കിൽ സൂപ്പർവൈസർമാർ അവിടങ്ങളിൽ നേതൃത്വം നൽകണം. 
16ന് എല്ലാ വീടുകളും, മാർക്കറ്റ്, തെരുവ് പോലുളള പൊതുഇടങ്ങളും മാലിന്യവിമുക്മാക്കണം. വാർഡ് ഹെൽത്ത് സാനിറ്റേഷൻ ആൻഡ് ന്യൂട്രീഷ്യൻ കമ്മിറ്റി അംങ്ങൾ, ആരോഗ്യസേന, ആരോഗ്യസന്നദ്ധപ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർക്കാണ് അവരവരുടെ പ്രദേശങ്ങളിലെ ഉറവിട നശീകരണപ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം. ജൈവമാലിന്യങ്ങൾ കുഴിച്ചുമൂടുകയോ അനുയോജ്യമായ മറ്റ് രീതിയിലോ നശീപ്പിക്കണം. പുന:രൂപയോഗിക്കുവാൻ പറ്റുന്ന പാഴ്വസ്തുക്കൾ, ക്ലീൻകേരള അല്ലെങ്കിൽ മറ്റ് ഏജൻസികളുടെ സഹകരണത്തോടെ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കണം. ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ കൊതുകു മുട്ടയിട്ട് പെരുകാത്തവിധം മൂടിവയ്ക്കണം.
പ്രളയാനന്തരം ഉപയോഗശൂന്യമായ പാഴ്വസ്തുക്കൾ വീടുകളുടേയും മറ്റും പരിസരങ്ങളിൽ വലിച്ചെറിയപ്പെട്ടിട്ടുണ്ട്.  ഇങ്ങനെ വലിച്ചെറിയപ്പെട്ട പാഴ്വസ്തുക്കൾ കൊതുകളുടെ മുഖ്യപ്രജനനകേന്ദ്രമായി മാറുവാൻ സാധ്യതയുണ്ട്.  ഇത്തരത്തിൽ കൊതുക് കൂത്താടി ഉറവിട മാലിന്യങ്ങൾ സുരക്ഷിതമായ രീതിയിൽ സംസ്കരിച്ചിട്ടില്ല എങ്കിൽ കൊതുകിന്റെ ക്രമാതീതമായ പ്രജനനത്തിനും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, മലേറി യ, ചിക്കുൻഗുനിയ മുതലായ സാംക്രമിക രോഗങ്ങൾ ഒന്ന് രണ്ട് ആഴ്ചകൾക്കകം പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകും. 
പ്രധാന വാർത്തകൾ
Top