21 June Thursday

മുണ്ടേരി ഡിവഷന്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017


കല്‍പ്പറ്റ >  കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി ഡിവഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്.  എല്‍ഡിഎഫ് കൌണ്‍സിലര്‍ ഒ സി പുഷ്പ സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.  ബുധനാഴ്ച മണ്ഡലത്തില്‍ നിശബ്ദപ്രചാരണം നടന്നു. പ്രചാരണങ്ങളിലുടനീളം മുന്‍കൈ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു വിജയം ഉറപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ, എകെഎസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് എടഗുനി കരുന്തന്‍ കോളനി അംഗമായ ബിന്ദു. 888 വോട്ടര്‍മാരാണുള്ളത്. വോട്ടെണ്ണല്‍ വെള്ളിയാഴ്ച.
 

പ്രധാന വാർത്തകൾ
Top