19 October Friday
സ്കൂളിന് ചുറ്റും വെള്ളം

കുഞ്ഞോം ഗവ.ഹയർസെക്കൻഡറിയിൽ മൂന്നാംദിനവും അധ്യയനം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

കുഞ്ഞോം ഗവ.ഹയർസെക്കൻഡറി സ്കൂളിന് ചുറ്റും വെള്ളം കയറിയ നിലയിൽ

മാനന്തവാടി
സ്കൂൾ കോമ്പൗണ്ടിൽ വെള്ളം കയറി കുഞ്ഞോം ഗവ.ഹയർസെക്കൻഡറിയിൽ തുടർച്ചയായി മൂന്നാംദിനവും അധ്യയനം മുടങ്ങി. കനത്ത മഴയിൽ കുഞ്ഞോം തോട് കരകവിഞ്ഞ് സ്കൂളിന് ചുറ്റും വെള്ളം മൂടി. യുപി വിഭാത്തിലെ ക്ലാസ് മുറികളിലും വെള്ളം കയറിയിട്ടുണ്ട്. മൈതാനവും വിദ്യാർഥികൾ സ്കൂളിലേക്ക് കടക്കുന്ന പാലവും വെള്ളത്തിനടിയിലാണ്. ടോയ്ലറ്റുകളും വെള്ളം കയറിയ നിലയിലാണ്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്കൂളിന് അവധി നൽകി. വെള്ളം ഇറങ്ങിയില്ലെങ്കിൽ വ്യാഴാഴ്ചയും അധ്യയനം മുടങ്ങും. ബുധനാഴ്ച ഒ ആർ കേളു എംഎൽഎൽ സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുഞ്ഞോത്ത് വീടുകളിലം വെള്ളം കയറിയിട്ടുണ്ട്. പാലിയണ പ്രദേശവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 
 
പ്രധാന വാർത്തകൾ
Top